Sunday, June 28, 2015

പാരായണത്തിനായി മാത്രം ഖുര്‍‌ആനെ സമീപിച്ചത് മുസ്ലിം ലോകത്തിന്റെ പരാജയത്തിന് കാരണം.

ദോഹ: കേവലം പാരായണത്തിനായി മാത്രം ഖുര്‍‌ആനെ സമീപിക്കുന്ന നിലവിലെ സാഹചര്യമാണ് സമകാലിക മുസ്ലിം ലോകത്തിന്റെ് പരാജയത്തിന് ആക്കം കൂട്ടിയതെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്സികല്‍ പ്രസിഡന്റ്് മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി.കുടുംബപരവും സാമൂഹികവും സാമ്പത്തികപരവും രാഷ്ട്രീയവും ഉള്പ്പെ്ടെ ജീവിതത്തിന്റെവ സമസ്ഥമേഖലകളും ഖുര്‍‌ആനിനനുസരിച്ച് പരിവര്ത്തി ക്കപ്പെടണം.എങ്കില്‍ മാത്രമേ കാലികമായ വെല്ലുവിളികളെ നേരിടാന്‍ മുസ്ലിം സമൂഹത്തിന് സാധിക്കൂ എന്ന് മൗലാനാ ഉസ്മാന്‍ ബേഗ് പറഞ്ഞു.

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം, ഷൈഖ് അബ്ദുള്ളാ ബിന്‍ സായിദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്ച്ച റല്‍ സെന്റ ര്‍(ഫനാര്‍), ഷൈഖ് ഈദ് സോഷ്യല്‍ സെന്റദര്‍ എന്നിവയുമായി സഹകരിച്ച് സലത്ത ജദീദിലെ താരിഖ് ബിന്‍ സിയാദ് പ്രിപറേറ്ററി സ്കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ 'ഖുര്‍‌ആന്റെി കാലികവായന' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഉത്തരേന്ത്യയിലും മറ്റും മുസ്ലിംകള്‍ അടക്കമുള്ള ജനസമൂഹങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും ഭയത്തിലും ജീവിതം തള്ളി നീക്കുന്ന ഈ കാലത്ത് തങ്ങളുടെ സൗകര്യങ്ങളില്‍ മതിമറന്ന് സുരക്ഷിതമായ മാളങ്ങളില്‍ ചടഞ്ഞിരിക്കാനും സ്വാര്ത്ഥ്രായി ജീവിക്കാനും മലയാളികള്‍ ഉള്പ്പെടടെയുള്ള മുസ്ലിംകള്ക്ക്ത സാധ്യമല്ല, ഖുര്‍‌ആന്റെ കല്പ്പന ഉള്ക്കൊപണ്ട് പീഡിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെ മോചനത്തിനായി നില കൊള്ളാന്‍ തയ്യാറാവണമെന്ന് അദ്ധേഹം സദസ്സിനെ ഉണര്ത്തി .

അന്ധകാരങ്ങളെ അകറ്റി ലോകത്തെ പ്രകാശമാനമാക്കാനുള്ളതാണ് ഖുര്‍‌ആന്‍.ലോകം മുഴുവന്‍ കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ അന്ധകാരത്തില്‍ പെട്ടുഴലുന്ന കാലത്താണ് ഖുര്‍‌ആന്‍ അവതീര്ണ്ണവമായതെന്നത് പ്രസക്തമാണ്.ഖുര്‍‌ആനാകുന്ന വെളിച്ചം കയ്യിലുള്ള മുസ്ലിം സമൂഹം ഇരുട്ടിനെ അകറ്റാനും നാടിന്റെട നന്മക്കായും അതുപയോഗപ്പെടുത്തണമെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്സിംല്‍ എക്സിക്യൂട്ടീവ് അംഗം അബ്ദുല്‍ മജീദ് ഖാസിമി പറഞ്ഞു.ശാസ്ത്രസംഭാവനകളില്‍ ഇന്നു മുസ്ലിം സമൂഹത്തിന്റെര സംഭാവനകള്‍ തുലോം കുറവാണ്.ഒരു കാലത്ത് മികച്ചു നിന്നിരുന്ന മുസ്ലിംകള്‍ ഖുര്‍‌ആനെ കയ്യൊഴിഞ്ഞത് തന്നെയാണ് ഇതിനു കാരണമെന്ന് അദ്ധേഹം കൂട്ടിച്ചേര്ത്തു .

നാട്ടില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുകയും സകാത്ത് സ്വീകരിക്കാന്‍ അവകാശികള്‍ ഇല്ലാതാവുകയും ചെയ്ത മഹത്തായ ഒരു കാലഘട്ടത്തിന്റെ് ശില്പികളാണു ഇന്നു രാജ്യത്തും ലോകത്തിന്റെഒ പലമേഖലകളിലും പട്ടിണി മരണങ്ങളെ നേരിടുന്നത്.സന്‍‌ആ മുതല്‍ ഹളര്മൗകത്ത് വരെ സുരക്ഷിതയും നിര്ഭ്യയും ആയി ഒരു പെണ്കുതട്ടിക്ക് സഞ്ചരിക്കാനുള്ള സാമൂഹികസുരക്ഷിതത്വം നല്കിവയവരുടെ വക്താക്കളാണു ഇന്ന് ലേകമെങ്ങും പീഡിപ്പിക്കപ്പെടുന്നത്.സ്വസമൂഹം തന്നെ ഖുര്‍‌ആനെ കയ്യൊഴിഞ്ഞതാണു എല്ലാറ്റിനും കാരണമെന്ന് മജീദ് ഖാസിമി പറഞ്ഞു.ജീവിതഗന്ധിയാണു ഖുര്‍‌ആന്‍, ചില്ലലമാരയില്‍ സൂക്ഷിക്കാനുള്ളതല്ല.ഖുര്‍‌ആനെ കാലികമായി വായിക്കാനും അധ്യാപനങ്ങള്‍ ഉള്ക്കൊ്ള്ളാനും മുസ്ലിംകള്‍ തയ്യാറാവണമെന്ന് അദ്ധേഹം ഉണര്ത്തി .

ഫനാര്‍ മുസ്ലിം കമ്യൂണിറ്റി ഡിപാര്ട്ട്മെ ണ്ട് തലവന്‍ ഡോ: അബൂ ഉബൈദ ഹാമിദ് അല്ജ്ബ്റാവി പരിപാടി ഉദ്ഘാടനം ചെയ്തു.ഈദ് ചാരിറ്റി പ്രതിനിധികളായ ഷെയ്ഖ് യൂസഫ് ജാസിം, ഷെയ്ഖ് മുഹമ്മദ് അല്‍ ഇബ്രാഹിമി, ഖാ‌ഇദെ മില്ലത്ത് ഫോറം പ്രസിഡന്റ്ല കെവിഎടി ഹബീബ് മുഹമ്മദ്, ഇന്ത്യന്‍ മുസ്ലിം കള്ച്ച്റല്‍ സെന്റോര്‍ പ്രസിഡന്റ്സ റഫീഖ്അഴിയൂര്‍, ഫ്രട്ടേണിറ്റി ഫോറം സ്റ്റേറ്റ് ഭാരവാഹികളായ ഷൈഖ് മുഹമ്മദ് (തമിഴ്നാട്),ലത്തീഫ് മടിക്കേരി(കര്ണ്ണാ്ടക), അഹമ്മദ് മൗലവി (കേരളം), സഫര്‍ അഹമ്മദ് (ഡല്ഹിക) എന്നിവര്‍ പങ്കെടുത്തു. ഖത്തര്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ്ല യു ഷാനവാസ് സ്വാഗതവും മുഹമ്മദ് ഹാഷിം ഖിറാ‌അത്തും നടത്തി.

No comments: