Monday, August 29, 2016

ഖത്തര്‍ പൊതുമാപ്പ് : മലയാളികളടങ്ങുന്ന ഇന്ത്യൻ സമൂഹത്തിനു ഗുണമാകും.



ദോഹ: ഖത്തറില്‍ തങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് വരുന്ന മൂന്നുമാസക്കാലത്തേക്ക് പൊതുമാപ്പ് നല്‍കി സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമുണ്ടാക്കാനുള്ള ഗവണ്‍മെന്‍റ് തീരുമാനം മലയാളികളടങ്ങുന്ന ഇന്ത്യൻ സമൂഹത്തിനു ഗുണമാകും.

പുതിയ നിയമം വരുന്നതോടെ രാജ്യത്തു നിന്നും അനധികൃത താമസക്കാരെ പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളതും തങ്ങളുടെ വിസാ കാലാവധി കഴിഞ്ഞവരുമായ നിരവധി പ്രവാസികള്‍ പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലാണ്.

വിസ കാലാവധി കഴിഞ്ഞവരോ മറ്റ് രേഖകളുടെ അഭാവം ഉള്ളവരോ ഒക്കെയാണിവര്‍. കെട്ടിട നിര്‍മാണം, പച്ചക്കറി കൃഷി, മൃഗപരിപാലനം എന്നീ മേഖലകളിലാണ് അധികപേരും ജോലി ചെയ്യുന്നത്.

കൂടുതല്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചാണ് സ്പോണ്‍സറില്‍നിന്നും അധികപേരും ഒളിച്ചോടി വേറെ ജോലി നോക്കുന്നത്.ഒടുവില്‍ വിസ കാലാവധി കഴിയുകയും പുതുക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതോടെ നിയമവിരുദ്ധരായി മാറും.

രാജ്യത്തെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമത്തില്‍ കാതലായ പരിഷ്കാരം വരുത്തി പുതിയ നിയമം പ്രാബല്യത്തിലാകാനിരിക്കേയാണ് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ തങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് വരുന്ന മൂന്നുമാസക്കാലത്തേക്ക് പൊതുമാപ്പ് നല്‍കി സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമുണ്ടാക്കാനുള്ള ഗവണ്‍മെന്‍റ് തീരുമാനം മലയാളികളടങ്ങുന്ന ഇന്ത്യൻ സമൂഹത്തിനു ഗുണമാകും.