Wednesday, September 7, 2016

ഖത്തറില്‍ അടുത്തവര്‍ഷത്തോടെ ശമ്പള നിരക്ക് വര്‍ധന



ദോഹ: ഖത്തറില്‍ വിവിധ കമ്പനികളിലായി ജോലിയെടുക്കുന്നവരുടെ ശമ്പള നിരക്കില്‍ അടുത്തവര്‍ഷത്തോടെ വര്‍ധന പ്രതീക്ഷിക്കുന്നതായി സര്‍വേ.

2017 ഓടെ ഖത്തറിലെ ശരാശരി വേതന നിരക്ക് 4.5 ശതമാനമാകുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ നിലവിലെ ശമ്പള വര്‍ധനയുടെ തോത് 3.6 ശതമാനമാണ്.

2017ലെ ജി.സി.സി രാജ്യങ്ങളിലെ ശമ്പള വര്‍ധനയെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ അറുനൂറോളം കമ്പനികളെയാണ് പ്രമുഖ അമേരിക്കന്‍ മനുഷ്യവിഭവ ശേഷി മാനേജ്മെന്‍റ് ആന്‍റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ എഒഎന്‍ ഹ്യൂവിറ്റ് സമീപിച്ചത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ വിവിധ കമ്പനികളിലായി ജോലിയെടുക്കുന്നവരുടെ ശമ്പള നിരക്കില്‍ അടുത്തവര്‍ഷത്തോടെ വര്‍ധന പ്രതീക്ഷിക്കുന്നതായി സര്‍വേ.