Monday, September 26, 2016

പതിനാറു കൊല്ലത്തിനു ശേഷം ജന്മ നാട്ടിലേക്ക്



ദോഹ : മരുഭൂമിയുടെ പരുപരുത്ത കാലാവസ്ഥയില്‍ നാട് കാണാതെ നീണ്ട 16 വര്‍ഷം ദുരിത കാലം സമ്മാനിച്ച ദൈന്യതയോട് വിട പറഞ്ഞ് പാനൂര്‍ സെന്‍ട്രല്‍ പൊയ് ലൂരിലെ പരമേശ്വരേട്ടന്‍ ഖത്തറിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വപ്നങ്ങളും മോഹങ്ങളുമായി ജന്മനാട്ടിലെത്തി.

ദുരിതപൂര്‍ണ്ണമായ ജീവിതത്തിനിടയിലും മക്കള്‍ക്ക് വേണ്ടി ജീവിച്ച പരമേശ്ശ്വരന്റെ ഭാര്യ 18 കൊല്ലങ്ങള്‍ക്കു മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. നീണ്ട ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നാട്ടുകാരും കൂട്ടുകാരുമായി പലരും ലോകത്തോട് വിടപറഞ്ഞു കഴിഞ്ഞിരിക്കുന്നു.

മണലാരുണ്യത്തില്‍ ദുരിതംപേറി കാലങ്ങള്‍ കഴിച്ചുകൂട്ടിയ തനിക്ക് ഇനി നാട്ടിലെത്തിയാല്‍ ജീവിതമാര്‍ഗ്ഗത്തിന് ബാംഗ്ലൂരോ മറ്റെവിടെയെങ്കിലും പോകണമെന്നാണ് ആഗ്രഹം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മരുഭൂമിയുടെ പരുപരുത്ത കാലാവസ്ഥയില്‍ നാട് കാണാതെ നീണ്ട 16 വര്‍ഷം ദുരിത കാലം സമ്മാനിച്ച ദൈന്യതയോട് വിട പറഞ്ഞ് പാനൂര്‍ സെന്‍ട്രല്‍ പൊയ് ലൂരിലെ പരമേശ്വരേട്ടന്‍ ഖത്തറിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വപ്നങ്ങളും മോഹങ്ങളുമായി ജന്മനാട്ടിലെത്തി.