Tuesday, September 27, 2016

സ്വകാര്യ സ്‌കൂളുകളെ മൂന്നാക്കി തിരിക്കും


ദോഹ : അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാനും സ്വകാര്യ കിന്‍ഡര്‍ഗാര്‍ട്ടനുകളുടെ പ്രകടനം വിലയിരുത്തുന്നതിനും തീരുമാനിച്ചു. എല്ലാ സ്വകാര്യ സ്‌കൂളുകളും മൂന്ന് വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം.

അറബ് വിദ്യാര്‍ഥികള്‍ക്കായി ആഴ്ചയില്‍ നാല് മണിക്കൂര്‍ അറബിയും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി രണ്ട് മണിക്കൂര്‍ ഇസ്‌ലാമിക വിദ്യാഭ്യാസവും സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ഖത്തറിന്റെ ചരിത്രവും പഠിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.

വിദ്യാര്‍ഥികളുടെ പെരുമാറ്റം വിലയിരുത്തുന്നതിനും 2015ലെ 23 ആം ഉത്തരവിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനുമായി പുതിയ മാര്‍ഗനിര്‍ദേശവും മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.

സ്വകാര്യ സ്‌കൂളുകള്‍ക്ക് വിഭജന സംവിധാനം നടപ്പാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി പറഞ്ഞു

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാനും സ്വകാര്യ കിന്‍ഡര്‍ഗാര്‍ട്ടനുകളുടെ പ്രകടനം വിലയിരുത്തുന്നതിനും തീരുമാനിച്ചു. എല്ലാ സ്വകാര്യ സ്‌കൂളുകളും മൂന്ന് വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം