Thursday, September 22, 2016

ഡ്രൈവിങ് ലൈസന്‍സ് ലഭ്യതയിൽ നിന്ന് എണ്‍പത് വിഭാഗങ്ങളെ കൂടി ഒഴിവാക്കുന്നു



ദോഹ : രാജ്യത്ത് എണ്‍പത് വിഭാഗം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടി ഡ്രൈവിങ് ലൈസന്‍സ് അയോഗ്യത ഏര്‍പ്പെടുത്തുന്നു. റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

160 തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ 80 വിഭാഗങ്ങള്‍ ഉള്‍പ്പെടെ മൊത്തം 240 വിഭാഗം തൊഴിലാളികള്‍ക്ക് ലൈസന്‍സെടുക്കല്‍ അയോഗ്യതയായി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഗതാഗത ജനറല്‍ ഡയറക്ടറേറ്റാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് പഠനത്തിനും അര്‍ഹതയുണ്ടാവില്ല. നിരോധിച്ച വിഭാഗങ്ങളുടെ പുതിയ പട്ടിക കഴിഞ്ഞ മാസം ലഭിച്ചതായി അല്‍ റായ ഡ്രൈവിങ് സ്‌കൂള്‍ വൃത്തങ്ങള്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തിരുന്നു.

പുതിയ പട്ടിക പ്രകാരം ഗ്രോസറി കച്ചവടക്കാര്‍, പത്ര വിതരണക്കാര്‍, ഫാര്‍മസി അസിസ്റ്റുകള്‍, അകൗണ്ടിങ് ടെക്നീഷ്യന്‍സ്, ഫോട്ടോഗ്രാഫേഴ്‌സ് അസ്സിസ്റ്റന്‍സ് , കപ്പല്‍ തൊഴിലാളികള്‍, മേസണ്‍ ജോലിക്കാര്‍, ഇലക്ട്രീഷ്യന്മാര്‍, പലചരക്കു വ്യാപാരി, ബാര്‍ബര്‍, വേലക്കാര്‍, കോസ്മെറ്റോളജിസ്റ്റ്, സുരക്ഷാ ജീവനക്കാര്‍, ചുമട്ടു തൊഴിലാളി, ആട്ടിടയന്‍, ഇറച്ചി വില്‍പ്പനക്കാര്‍, തയ്യല്‍ക്കാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, കൃഷിപ്പണിക്കാര്‍, അലങ്കാര വിദക്തര്‍, ഖനന ജീവനക്കാര്‍, ബ്യൂട്ടീഷ്യന്‍, മെക്കാനിക് എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്നു.

കമ്പനി തൊഴിലാളികള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്‌കൂള്‍ വെളിപ്പെടുത്തി. ലൈസന്‍സ് നേടാന്‍ അര്‍ഹതയുണ്ടോ എന്ന് നോക്കാന്‍ ആര്‍.പി യിലെ തൊഴില്‍ തസ്തിക പരിശോധിച്ചുറപ്പുവരുത്തും.

160 വിഭാഗങ്ങള്‍ക്ക് മുന്‍പ് അയോഗ്യത ഏര്‍പ്പെടുത്തിയത് മൂലം ലൈസന്‍സിനുള്ള അപേക്ഷകരുടെ എണ്ണം വളരെ കുറഞ്ഞുപോയ സ്‌കൂളുകാര്‍ക്കു പുതിയ തീരുമാനം വീണ്ടും ഇരുട്ടടിയാകും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രാജ്യത്ത് എണ്‍പത് വിഭാഗം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടി ഡ്രൈവിങ് ലൈസന്‍സ് അയോഗ്യത ഏര്‍പ്പെടുത്തുന്നു. റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.