Thursday, September 29, 2016

ഖത്തറിൽ എണ്ണായിരം തൊഴിലവസരങ്ങൾ


ദോഹ : അഞ്ചു ലക്ഷം സക്വയര്‍മീറ്ററില്‍ ഈ വര്‍ഷാവസാനം ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന മാള്‍ ഓഫ് ഖത്തര്‍ തുറക്കുന്നതോടെ 8000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സി.ഇ. ഒ അഹമ്മദ് അല്‍ മുല്ല പറഞ്ഞു.

നൂറു റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ഷോപ്പുകള്‍ മാളില്‍ ഉണ്ടാകും. ഓരോ ഷോപ്പിലും നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

സെയില്‍സ്, മാനേജ്മെന്റ്, ഓപ്പറേഷന്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ തസ്തികകളില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ഷോപ്പിംഗ് സെന്ററിനെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ മാള്‍ ഓഫ് ഖത്തര്‍ ലക്ഷ്യം വെക്കുന്നുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അഞ്ചു ലക്ഷം സക്വയര്‍മീറ്ററില്‍ ഈ വര്‍ഷാവസാനം ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന മാള്‍ ഓഫ് ഖത്തര്‍ തുറക്കുന്നതോടെ 8000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സി.ഇ. ഒ അഹമ്മദ് അല്‍ മുല്ല പറഞ്ഞു.