Monday, October 10, 2016

ഖത്തറിലും സ്വദേശിവൽക്കരണം!.


ഖത്തറില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും വിദേശികള്‍ കൈകാര്യം ചെയ്യുന്ന തസ്തികകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദേശം.

പത്തു വര്‍ഷത്തിനകം 90 ശതമാനം സ്വദേശിവല്‍ക്കരണമാണ് ഖത്തര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായ ഒന്നാം ഘട്ടത്തില്‍ ആയിരത്തിലധികം സ്വദേശികള്‍ക്കാണ് നിയമനം നല്‍കുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലുമായാണ് നിയമനം നല്‍കിയത്.

അടുത്ത രണ്ട് പ‍ഞ്ചവല്‍സര പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും സര്‍ക്കാര്‍ മേഖലയിലെ വിദേശികളുടെ എണ്ണം പത്തു ശതമാനം മാത്രമാകും. സ്വകാര്യമേഖലയില്‍ പതിനഞ്ച് ശതമാനം സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇരുന്നൂരിൽ താഴെ മാത്രമാണ് നിയമനം നല്‍കാനായത്.

ഇതിന്റെ പ്രധാന കാരണം സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപേക്ഷിച്ച് സ്വകാര്യമേഖലയില്‍ കുറ‍ഞ്ഞ ശമ്പളവും കൂടുതല്‍ ജോലിയും ഉള്ളതുകൊണ്ടാണ് അവിടെ ജോലി സ്വീകരിക്കാന്‍ സ്വദേശികൾ മടികാണിക്കുന്നത്.

1 comment:

INDIAN PREMIER LEAGUE said...

ഇനി സിനിമ വിശേഷങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ. പേജ് ലൈക് ചെയ്യൂ http://fb.com/teammedianews