Showing posts with label ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. Show all posts
Showing posts with label ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. Show all posts

Thursday, January 19, 2017

അഡ്മിഷനായി നെട്ടോട്ടമോടുന്ന പ്രവാസി രക്ഷകര്‍ത്താക്കള്‍



ദോഹ : അടുത്ത അധ്യയന വര്‍ഷത്തിലേക്കായി കുട്ടികളുടെ സ്ക്കൂൾ പ്രവേശത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ് പ്രവാസി രക്ഷകര്‍ത്താക്കള്‍.

ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ കിന്‍റര്‍ഗാര്‍ട്ടൻ (കെ.ജി) പ്രവേശനത്തിന് അനുമതി നിഷേധിച്ചതാണ് രക്ഷകര്‍ത്താക്കളെ വെട്ടിലാക്കിയത്.

എം.ഇ.എസ്, ഐഡിയല്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്കാണ് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കിന്‍റര്‍ഗാര്‍ട്ടന്‍ പ്രവേശനം നടത്താനുള്ള അനുമതിയാണ് നിഷേധിച്ചത്.

5,000 കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുള്ള എം.ഇ.എസ് സ്ക്കൂളിന് ഇപ്പോള്‍ 8000 കുട്ടികളാണുള്ളത്. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ആറായിരത്തോളം വിദ്യാര്‍ഥികളാണുള്ളത്. 2,800 കുട്ടികളെ പ്രവേശിപ്പിക്കാനുളള സൗകര്യമാണുള്ളത്.

മറ്റൊരു ഇന്ത്യന്‍ സ്കൂളായ ഡി.പി.എസ് മോഡേണ്‍ വരും വര്‍ഷത്തേക്കുള്ള പ്രവേശനാനുമതി കാത്തിരിക്കുകയാണ്. ഇവിടെയും വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ ഉണ്ട്. അതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

അനുമതി ലഭിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ലെന്ന് ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ അധികൃതർ പുതിയ കുട്ടികള്‍ക്ക് പ്രവേശം നടത്താനുള്ള അനുമതിക്കായി മന്ത്രാലയത്തോട് അഭ്യര്‍ഥന നടത്തി കാത്തിരിക്കുകയാണ്.