Sunday, January 4, 2009

ഇസ്രായേല്‍ ആക്രമണം:മസ്ജിദുകളില്‍ രൂക്ഷമായ പ്രതിഷേധം

ദോഹ:ഗാസയിലെ നിരപരാധികളായ സാധാരണക്കാരുടെ നേര്‍ക്കുള്ള ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിനെതിരെ ഇന്നലെ രാജ്യത്തെ മസ്ജിദുകളില്‍ പ്രതിഷേധം ഇരമ്പി. എല്ലാ അന്തര്‍ദേശീയ മര്യാദകളും മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചു കൊണ്ട് യഹൂത രാഷ്ട്രം നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഒന്നിക്കാന്‍ ഖത്തീബുമാര്‍ അറബ് രാഷ്ട്ര നേതാക്കളോടും ജനങ്ങളോടും ആവശ്യപ്പെട്ടു. ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരെ ബഹിഷ്ക്കരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പലരുടേയും പ്രസംഗം വികാരഭരിതമായിരുന്നു.

ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളേയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് പ്രസംഗങ്ങളില്‍ വിശദീകരിക്കപ്പെട്ടു. ഫലസ്തീന്‍ ജനത ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുത്ത ഹമാസ് സര്‍ക്കാരിനെ ഉന്മൂലം ചെയ്യാന്‍ നടക്കുന്ന ശ്രമം ഏതു ജനാധിപ്തയമാണെന്ന് ഖത്തീബുമാര്‍ ചോദിച്ചു.

വിവിധ മസ്ജിദുകളില്‍ നമസ്കാരത്തില്‍ പ്രത്യേക പ്രര്‍തഥനയും നടന്നിരുന്നു. പലസ്തീനികളെ സഹായിക്കാനായി രാജ്യത്തു നടക്കുന്ന കാംപയിന്റെ ഭാഗമായി എല്ലാ മസ്ജിദുകളിലും വിവിധ ചാരിറ്റി സംഘടനകളുടെ നേതൃത്വത്തില്‍ സംഭാവനകള്‍ ശേഖരിച്ചു. ഇതിനായി സംഭാവനയര്‍പ്പിക്കാന്‍ ഏറെ താല്‍പര്യമാണ് വിശ്വാസികള്‍ കാണിച്ചത്.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയിലെ നിരപരാധികളായ സാധാരണക്കാരുടെ നേര്‍ക്കുള്ള ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിനെതിരെ ഇന്നലെ രാജ്യത്തെ മസ്ജിദുകളില്‍ പ്രതിഷേധം ഇരമ്പി. എല്ലാ അന്തര്‍ദേശീയ മര്യാദകളും മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചു കൊണ്ട് യഹൂത രാഷ്ട്രം നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഒന്നിക്കാന്‍ ഖത്തീബുമാര്‍ അറബ് രാഷ്ട്ര നേതാക്കളോടും ജനങ്ങളോടും ആവശ്യപ്പെട്ടു. ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരെ ബഹിഷ്ക്കരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പലരുടേയും പ്രസംഗം വികാരഭരിതമായിരുന്നു.

John Chacko said...

അറബ് രാജ്യങ്ങളാല്‍ ചുറ്റപെട്ട ഇസ്രേല്‍ ഇതുവരെ നടത്തിയ നടപടികള്‍ അവരുടെ സ്വയ രക്ഷക്കുല്ലതാണ്. മുംബൈ ഇല്‍ നിരപരാധികളെ വെടി വച്ചു കൊന്നപ്പോള്‍ ഇപ്പോള്‍ നിരപരാധികളെ കൊന്നൊടുക്കുന്നു എന്ന് കരഞ്ഞു വിളിക്കുന്ന അറബ് നേതാക്കള്‍ എവിടെ ആയിരുന്നു.ജൂതന്മാരെ തിരഞ്ഞു പിടിച്ചു മുംബൈയില്‍ കൊന്നപ്പോള്‍ താങ്കള്‍ എവിടെ ആയിരുന്നു. ഇന്ത്യ യും ഇസ്രേല്‍ പാത പിന്തുടാര്‍ന്നു പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കണം.

John Chacko said...

അല്‍പ്പം പോലും രാജ്യ സ്നേഹം ഇല്ലാത്ത ഇടതുപക്ഷ കൂറകളും, ന്യൂനപക്ഷ താങ്ങലുകാരും ഒക്കെ ക്യൂബ , സൌദി തുടങ്ങിയ രാജ്യങ്ങലെക്ക് കുടിയീരുക.

John Chacko said...

I know my comments wont get approved by you.But still i post against these nonsense campaigns who wont consider all human life are of same value.