Showing posts with label നോര്‍ക്ക. Show all posts
Showing posts with label നോര്‍ക്ക. Show all posts

Tuesday, November 27, 2012

ഗള്‍ഫിലുടനീളം ‘നോര്‍ക്ക’സേവന കേന്ദ്രങ്ങള്‍ : സാംസ്കാര ഖത്തര്‍ സ്വാഗതം ചെയ്തു

ദോഹ : ഗള്‍ഫിലെ ഓരോ പ്രദേശത്തെയും മലയാളി സംഘടനകള്‍ അടിസ്ഥാനസൗകര്യവും സൗജന്യസേവനവും നല്‍കാന്‍ സന്നദ്ധമായാല്‍ ‘നോര്‍ക്ക’ തയാറാണെന്ന് സംസ്ഥാന പ്രവാസി കാര്യ മന്ത്രി കെ.സി ജോസഫിന്റെ പ്രസ്ഥാവന സ്വാഗതാര്‍ഹമാണെന്നും ഇതിനുവേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനും സൗജന്യസേവനങ്ങള്‍ നടത്താനും സാംസ്കാര ഖത്തര്‍ തയ്യാറണെന്ന് സംഘടയുടെ പ്രസിരണ്ട് അഡ്വ.ജാഫര്‍ ഖാന്‍ പറഞ്ഞു.

പ്രവാസി മലയാളികളുടെ പുനരധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാറും നോര്‍ക്കാ വകുപ്പും ചേര്‍ന്ന് ആരംഭിച്ച പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം നോര്‍ക്ക ഐ.ഡി കാര്‍ഡ് ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുകയും അതോടൊപ്പം നോര്‍ക്കക്ക് കീഴില്‍ ലീഗല്‍ സെല്‍ ആരംഭിക്കുയും വേണമെന്ന് പത്രകുറിപ്പിലൂടെ അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി, സംഘടന നടത്തി വരുന്ന പ്രവാസി ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി സംഘടനാപ്രതിനിധികള്‍ ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും, ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിവരുന്ന ഈ സാഹചര്യത്തില്‍ മന്ത്രിയുടെ ഈ വാര്‍ത്ത പ്രവാസ ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്കാര ഖത്തര്‍ എന്ന സംഘടനക്ക് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ശക്തി നല്‍കുന്നുവെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്കുന്നതിനായി വിളിക്കേണ്ട നമ്പറുകള്‍ ,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804 .സംഘടനയുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.