Showing posts with label ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍. Show all posts
Showing posts with label ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍. Show all posts

Thursday, April 20, 2017

ഫ്രണ്ട്സ് ഓഫ് തൃശൂർ ചിത്ര രചനാ മത്സരം ഏപ്രിൽ 28 ആം തിയതി



ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി ഫ്രണ്ട്സ് ഓഫ് തൃശൂർ സംഘടിപ്പിക്കുന്ന ഒൻപതാമത് ചിത്രരചനാ മത്സരം ഏപ്രിൽ 28 ആം തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി എട്ടു മണി വരെ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂളിൽ വച്ച് നടത്തുന്നു.

ഖത്തറിലെ പതിനഞ്ചോളം വരുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്ലാസ്സുകളെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വരെ ഒന്നാം വിഭാഗത്തിലും, നാലു മുതൽ ആറു വരെ രണ്ടാം വിഭാഗത്തിലും, ഏഴു മുതൽ ഒൻപതു വരെ മൂന്നാം വിഭാഗത്തിലും, പത്തു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ നാലാം വിഭാഗത്തിലുമാണ് മത്സരം നടക്കുന്നത്.

മത്സരത്തിലേക്കുള്ള അപേക്ഷകൾ ഇതിനോടകം തന്നെ എല്ലാ വിദ്യാലയങ്ങളിലും സംഘാടകർ എത്തിച്ചു കഴിഞ്ഞു. മുൻ വർഷങ്ങളിലേതുപോലെ പൂർണമായി വിദ്യാലയങ്ങൾ മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

ഓരോവിഭാഗത്തിലും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതിനോടൊപ്പം തന്നെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാത്ഥികൾക്കും സംഘടനയുടെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

ഏറ്റവും കൂടുതൽ വിജയികൾ ഉണ്ടാകുന്ന വിദ്യാലയത്തിന് എം.എഫ്.ഹുസ്സൈൻ മെമ്മോറിയൽ ട്രോഫിയും, ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന് രാജാരവിവർമ്മ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.

ഇന്ത്യയും ഖത്തറും അടങ്ങുന്ന പത്തിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ചിത്രകലയിൽ പ്രഗത്ഭരായ കലാകാരന്മാർ അടങ്ങുന്ന ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

മത്സരം നടന്ന് ഒരാഴ്‌ചക്കകം തന്നെ വിജയികളെ പ്രഖ്യാപിക്കുകയും സംഘടനയുടെ പത്താം വാർഷികദിനത്തോടനു ബന്ധിച്ചുള്ള ആഘോഷ പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

മത്സരം നടക്കുന്ന വേദിയിൽ ഖത്തർ അഭ്യന്തരവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും മറ്റും ബോധവത്കരണ പ്രദർശനങ്ങളും, മയക്കുമരുന്നുകളും, ആൾക്കുകൂട്ടത്തിൽ നിന്നും ക്രിമിനലുകളെയും മറ്റും തിരഞ്ഞുപിടിക്കുന്ന ശ്വാനവിഭാഗത്തിന്റെ പ്രകടനങ്ങളും, കുട്ടികൾക്കായി വടംവലി മത്സരങ്ങളും മറ്റും ഉണ്ടായിരിക്കും.

കുട്ടികളോടൊപ്പം രക്ഷാകർത്താക്കൾക്കും ഉപകാരപ്രദമായ രീതിയിലുള്ള ബോധവത്കരണ പരിപാടികളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 44317273 - 55535034 - 55811289 - 77773017 - 66204565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Wednesday, September 18, 2013

പുനർനിർമ്മാണ സഹായം കൈമാറി.

ദോഹ: ഖത്തറിലെ തൃശൂർ ജില്ലാതല കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശൂർ, തൃശൂർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പ്ലേ സെൻററിന് പുനർനിർമ്മാണ സഹായം കൈമാറി.

കഴിഞ്ഞ 5 വർഷം മുൻപ് സന്നദ്ധ ജീവകാരുനണ്യ സംഘടനയായ സോലാസുമായി സഹകരിച്ചു തൃശൂർ മെഡിക്കൽ കോളേജിലെ അർബുദ രോഗികളായ കുട്ടികൾക്കായി ഫ്രണ്ട്സ് ഓഫ് തൃശൂർ നിർമ്മിച്ച്‌ നൽകിയ പ്ലേ സെൻററാണ് പുനർനിർമ്മിക്കുന്നത്.

ഫ്രണ്ട്സ് ഓഫ് തൃശൂർ ജനറൽ സെക്രട്ടറി പി നസരുധീനിൽ നിന്ന് സോലാസ് ഡയരക്ടർ ഷീബ അമീർ തുക ഏറ്റുവാങ്ങി.3 ലക്ഷം രൂപക്ക് നിർമ്മിച്ച കളിസ്ഥലം ഒന്നര ലക്ഷം ചിലവിട്ടാണ് ആധുനിക സ്വകാര്യങ്ങൾ ഒരുക്കി പുതുക്കുന്നത്.

സംഘടന മുൻ ജനറൽ സെക്രട്ടറി കെ ആർ സിദ്ധാർദ്ധൻ, സ്ഥാപകഅംഗങ്ങളായ ഷംസുദ്ധീൻ, നന്ദകുമാർ, ഓഫീസ് സെക്രട്ടറി മണ്‍സൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Friday, May 20, 2011

ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ യുവജനോത്സവം ഇന്ന് സമാപിക്കും

ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം ഇന്ന്(മെയ് 20 വെള്ളി)സമാപിക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Friday, May 6, 2011

ഫ്രന്റ്‌സ് ഓഫ് തൃശൂര്‍ സ്‌കൂള്‍ യുവജനോത്സവം ഇന്നുമുതല്‍


ദോഹ: ഫ്രന്റ്‌സ് ഓഫ് തൃശ്ശൂര്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Wednesday, May 4, 2011

എഫ്.ഒ.ടി.ചിത്രരചന മല്‍സരം ദോഹ മോഡേണും ബിര്‍ളയും ചാമ്പ്യന്മാര്‍


ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ സംഘടിപ്പിച്ച ആറാമത് ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ ചിത്രരചനാമല്‍സരത്തില്‍ ഡി.പി.എസ് എം.ഐ.എസ്സും ബിര്‍ള പബ്ലിക് സ്‌കൂളും ചാമ്പ്യന്മാരായി.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Friday, April 29, 2011

ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ യുവജനോത്സവോത്ഘാടനം നടന്നു


ദോഹ: ഖത്തറിലെ തൃശൂർ നിവാസികളുടെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നടന്ന ഇന്റര്‍ സ്‌കൂള്‍ ചിത്രരചനാമത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിൽ വെച്ച് നിർവഹിച്ചു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ ചിത്രരചനാമത്സരം ഇന്ന്


ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ വര്‍ഷം തോറും നടത്തിവരാറുള്ള ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ ചിത്രരചനാമത്സരം ഇന്ന് (വെള്ളിയാഴ്ച്ച) ബിര്‍ളാ പബ്ലിക് സ്‌കൂളില്‍ നടക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Monday, April 25, 2011

ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ ചിത്രരചനാമത്സരം വെള്ളിയാഴ്ച്ച


ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ വര്‍ഷം തോറും നടത്തിവരാറുള്ള ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ ചിത്രരചനാമത്സരം വെള്ളിയാഴ്ച്ച ബിര്‍ളാ പബ്ലിക് സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Friday, March 25, 2011

ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ വിനോദയാത്ര ഏപ്രില്‍ ഒന്നിന്


ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന വിനോദയാത്ര ഏപ്രില്‍ ഒന്നിന് സംഘടിപ്പിക്കും.............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

Tuesday, February 1, 2011

ഫ്രന്‍സ് ഓഫ് തൃശൂര്‍ സംഘടിപ്പിച്ച ചൊല്‍ക്കാഴ്ച ശ്രദ്ധേയമായി

ഫ്രന്‍സ് ഓഫ് തൃശൂര്‍ സംഘടിപ്പിച്ച ചൊല്‍ക്കാഴ്ച ശ്രദ്ധേയമായി............

തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക