Showing posts with label QVMRC. Show all posts
Showing posts with label QVMRC. Show all posts

Tuesday, April 18, 2017

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ 'NRI HELP DESK' തുടങ്ങും : അദ്ധ്യക്ഷ പ്രേമജ സുധീർ



ദോഹ : ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി പ്രേമജ സുധീറിന് ഖത്തർ വെളിയങ്കോട് മഹല്ല് റിലീഫ് കമ്മറ്റി സ്വീകരണം നല്‍കി.

QVMRC മെമ്പർമാരുടെ നിവേദന പ്രകാരം വെളിയങ്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരു 'NRI HELP DESK' തുടങ്ങാം എന്ന് പ്രസിരണ്ട് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

'പ്രവാസി ക്ഷേമനിധികള്‍ നാം അറിയേണ്ടത്' എന്ന വിഷയത്തില്‍ അബ്ദുല്‍ റൌഫ് കൊണ്ടോട്ടി ക്ലാസ് എടുത്തു. റസല്‍ റസാക്ക് സ്വാഗതവും കാളിയത്ത് മുസ്തഫ അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ നസീബ് വെളിയങ്കോട് നന്ദി പറഞ്ഞു.