Sunday, November 28, 2010
വൈദ്യുതി കേബിള്‍ മോഷണം: ദോഹയില്‍ 23 പേര്‍ പിടിയില്‍
ദോഹ: നിര്‍മാണ മേഖലകളില്‍ നിന്ന് വൈദ്യുതി കേബിളുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ 23 പേര്‍ അറസ്റ്റിലായി. ഏഷ്യക്കാരും അറബികളും അടങ്ങുന്ന രണ്ടു സംഘങ്ങളാണു സുരക്ഷാ സേനയുടെ പിടിയിലായത്. തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. കേബിളുകള്‍ വന്‍ തോതില്‍ മോഷണം പോകുന്നതായുള്ള പരാതികളെ തുടര്‍ന്നു പ്രതികളെ പിടികൂടുന്നതിനു പ്രത്യേക പൊലീസ് സംഘത്തിനു രൂപം നല്‍കിയിരുന്നു.
നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുനിന്നു കേബിള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു സംഘം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു സംഘത്തിലെ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതികള്‍ മോഷ്ടിക്കുന്ന കേബിളുകള്‍ ആവശ്യക്കാര്‍ക്കു വില്‍പ്പന നടത്തുകയായിരുന്നുവെന്നും മൊഴി നല്‍കി.
Subscribe to:
Post Comments (Atom)
3 comments:
നിര്‍മാണ മേഖലകളില്‍ നിന്ന് വൈദ്യുതി കേബിളുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ 23 പേര്‍ അറസ്റ്റിലായി. ഏഷ്യക്കാരും അറബികളും അടങ്ങുന്ന രണ്ടു സംഘങ്ങളാണു സുരക്ഷാ സേനയുടെ പിടിയിലായത്. തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. കേബിളുകള്‍ വന്‍ തോതില്‍ മോഷണം പോകുന്നതായുള്ള പരാതികളെ തുടര്‍ന്നു പ്രതികളെ പിടികൂടുന്നതിനു പ്രത്യേക പൊലീസ് സംഘത്തിനു രൂപം നല്‍കിയിരുന്നു.
ഒരു കിലോ കോപ്പറിനു 20 റിയാലിന് മുകളില്‍ വിലയുണ്ട് . മോഷ്ടിക്കാന്‍ മലയാളികളും ഒട്ടും മോശമല്ല . മ്മടെ ഘടികള്‍ പവര്‍ കേബിള്‍ കഷണങ്ങളാക്കി ചോറ്റു പാത്രത്തിലും , ബാഗ്ഗിലും ഒക്കെ വെച്ചാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്ന് കടത്തുക .
പാവപ്പെട്ടവന്‍ സത്യസന്ധനായിരിക്കണം എന്നൊരു ചൊല്ലുണ്ട്... ഈ അത്താഴപ്പട്ടിണിക്കാരുടെ പടംവച്ച് മോഷണ പരമ്പര എഴുതുന്നതിലും ഭേദം!
Post a Comment