Monday, November 15, 2010
എന്റെ ജീവിതമാകുന്നു എന്റെ പാട്ടുകള്‍ : ബിച്ചു തിരുമല
ദോഹ: എന്റെ കവിതകളും പാട്ടുകളും എന്റെ ജീവിതാനുഭവത്തിന്റെ തീഷ്ണതയില്‍ പിറന്നുവീണതാണെന്ന് പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല പറഞ്ഞു. മാധ്യമം ക്ളബും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രചയിതാവ് മരിച്ചാലും ഗാനങ്ങള്‍ അകാലത്തില്‍ മരിക്കില്ല. ജീവിതത്തില്‍ എന്തൊക്കെ താന്‍ കാണുന്നുവോ അതില്‍ മുഴുവന്‍ കവിതയുണ്ടെന്നും പുതിയ കാലത്ത് കവിതയില്‍ വൃത്തത്തിന് പ്രാധാന്യം നല്‍കുന്നില്ലെങ്കിലും കവിതയുടെ സൌന്ദര്യത്തിന് വൃത്തം നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംഗീതവും സാഹിത്യവും ഒന്നിക്കണക്കണമെന്നും ഗാനാലാപന രംഗത്ത് താന്‍ ഒന്നാമനായി കാണുന്നത് മുഹമ്മദ് റാഫിയെയാണെന്നും പുതു തലമുറയില്‍ ശ്രദ്ധേയനായ കവിയയായി താന്‍ പരിഗണിക്കുന്നത് റഫീഖ് അഹ്മദിനെയാണെന്നും പറഞ്ഞ അദ്ദേഹം ഗാനരചയിതാക്കളും സംഗീത സംവിധായകരും ഇപ്പോള്‍ അവഗണന നേരിടുന്നുണ്ടെന്നും ഓര്‍മിപ്പിച്ചു.
തന്റെ വീക്ഷണത്തില്‍ മതങ്ങള്‍ പാവക്ക് കൈയും കാലും വന്നതുപോലെയാണെന്നും മതങ്ങള്‍ പരസ്പരം തല്ലാനുള്ളതല്ല, ഒന്നിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ആവണി വിജയകുമാര്‍ , ഗോപിനാഥ് കൈന്താര്‍ , എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എഫ്.സി.സിക്കുവേണ്ടി കെ. സുബൈര്‍ അബ്ദുല്ലയും മാധ്യമം ക്ളബിന്നുവേണ്ടി സാഗറും ഉപഹാരങ്ങള്‍ നല്‍കി. എ. സുഹൈല്‍ സ്വാഗതവും സോമന്‍ പൂക്കാട് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
എന്റെ കവിതകളും പാട്ടുകളും എന്റെ ജീവിതാനുഭവത്തിന്റെ തീഷ്ണതയില്‍ പിറന്നുവീണതാണെന്ന് പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല പറഞ്ഞു. മാധ്യമം ക്ളബും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post a Comment