Saturday, January 8, 2011
ഉസ്ബെക്കുകള്ക്കു മുന്നില്‍ ആതിഥേയര്‍ക്ക് കാലിടറി
ദോഹ : ഇന്ന് നടന്ന ഉത്ഘാടന മത്സരത്തില്‍ ആതിഥേയര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‌വി ഏറ്റുവാങ്ങി.ഖലീഫാ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നാല്‍പതിനായിരത്തോളം വരുന്ന കാണികളുടെ പിന്തുണയും ഖത്തറിനു തുണയായില്ല.
രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. കളിയുടെ 58 ആം മിനിറ്റില്‍ മധ്യനിര താരം ഒഡില്‍ അഹ്മദോവാണ് ആദ്യം വല കുലുക്കിയത്. 30 വാര അകലെ നിന്നായിരുന്നു ഗോള്‍ . 76 ആം മിനിറ്റില്‍ സെര്‍വര്‍ ഡെജ്പറോവ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയും വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈത്തുമാണ് നാളെ കളിക്കുന്നത് . ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഖത്തറും ഉസ്‌ബെക്കിസ്താനും ഉള്‍പ്പെട്ട ഗ്രൂപ്പ് 'എ'യിലെ രണ്ടാംമത്സരമാണിത്.
Subscribe to:
Post Comments (Atom)
1 comment:
ഇന്ന് നടന്ന ഉത്ഘാടന മത്സരത്തില്‍ ആതിഥേയര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‌വി ഏറ്റുവാങ്ങി.
Post a Comment