Friday, April 11, 2008

പ്രവാസികള്‍ക്ക് ഉടന്‍ വോട്ടവകാശം നല്‍കണം

ദോഹ: പ്രവാസികള്‍ക്ക് വോട്ടവകാശങ്ങള്‍ നല്‍കുമെന്നുള്ള വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകാത്തതില്‍ ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ദോഹയില്‍ നടന്ന പ്രവാസി സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

നാല്പതോളം പ്രവാസിസംഘടനാ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരുടെ കുറവു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിയമനം നടത്തണമെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ക്കണം. യാത്രക്കൂലി വന്‍തോതില്‍ ഈടാക്കി ഗള്‍ഫ് മലയാളികളെ ചൂഷണംചെയ്യുന്നതില്‍ എയര്‍ലൈന്‍സുകള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ നീരാളിപ്പിടിത്തത്തിലാണ് നാട്ടിലെ ഭൂമി. സാധാരണക്കാരനായ ഒരു ഗള്‍ഫ് മലയാളിക്കൊരു തുണ്ട് ഭൂമി ലഭിക്കുകയെന്നത് അസാധ്യമായിരിക്കുകയാണ്. ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംഗമം ആഹ്വാനം ചെയ്തു.
എം.ടി. നിലമ്പൂര്‍ വിഷയമവതരിപ്പിച്ചു. പി.എ. മുബാറക് അധ്യക്ഷത വഹിച്ചു.
വി.എസ്.എം. ഹുസൈന്‍ (കെ.എം.സി.സി.), ജോപ്പച്ചന്‍ തെക്കേക്കാറ്റ് (ഇന്‍കാസ്), പി.എന്‍. ബാബുരാജ് (സംസ്‌കൃതി), മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തോമസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

Unknown said...

വേണ്ടതു തന്നെ