Wednesday, May 28, 2008

നാലു മലയാളികള്‍് ഖത്തറില്‍് പിടിയിലായി




ദോഹ: അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തര്‍ തീരദേശസേന പിടികൂടിയ 27 മത്സ്യത്തൊഴിലാളികളില്‍ നാലു മലയാളികളും ഉള്‍പ്പെട്ടതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശികളാണ്. തിരുവനന്തപുരം സ്വദേശികളായ അന്തോണി ഔസേഫ്, വിവര്‍ലസ്, ബംഗാരാസു, കൊല്ലം സ്വദേശി മാരിദാസ് എന്നിവരാണ് പിടിയിലായ മലയാളികള്‍.

ബഹ്‌റൈനില്‍ നിന്നുള്ള നാലു മത്സ്യത്തൊഴിലാളികളും പിടിക്കപ്പെട്ടവരില്‍പ്പെടും. കടല്‍കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ വഴി മാറി സഞ്ചരിക്കുന്നതിനിടയിലാണ് ഖത്തറിന്റെ അതിര്‍ത്തി കടന്നുപോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ നിന്നും മീന്‍പിടിക്കാന്‍ മത്സ്യബന്ധനബോട്ടില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് റുവൈസ് ഭാഗത്തുവെച്ച് ഖത്തര്‍ തീരദേശസംരക്ഷണസേനയുടെ പിടിയിലകപ്പെട്ടത്.

അരലക്ഷം റിയാല്‍ പിഴയടക്കണമെന്നാണ് ഖത്തര്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. നാലു ബോട്ടുകളുടെയും ഉടമകള്‍ മുംബൈയിലെത്തി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിവരുന്നതായറിയുന്നു.

4 comments:

Unknown said...

അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തര്‍ തീരദേശസേന പിടികൂടിയ 27 മത്സ്യത്തൊഴിലാളികളില്‍ നാലു മലയാളികളും ഉള്‍പ്പെട്ടതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ശ്രീ said...

കഷ്ടം തന്നെ.

ബാജി ഓടംവേലി said...

:)

ജിജ സുബ്രഹ്മണ്യൻ said...

എന്തു കഷ്ടം ആണ്..പാവപ്പെട്ട മീന്‍ പിടുത്തക്കാര്‍ക്കു അതിര്‍ത്തി ഏതാന്നറിയാതെ അബദ്ധത്തില്‍ വന്ന പിഴവ്..എന്തു ചെയ്യാന്‍ പറ്റും ?