Saturday, June 7, 2008

2016-ലെ ഒളിമ്പിക്‌സ് ഖത്തര്‍ പുറത്ത്‌

ദോഹ:2016-ലെ ഒളിമ്പിക്‌സ് നടത്താനുള്ള അന്തിമ പട്ടികയില്‍നിന്ന് ഖത്തര്‍ പുറത്തായി.

ആതന്‍സില്‍ ചേര്‍ന്ന ഐ.ഒ.സി. യോഗത്തില്‍ ഖത്തറില്‍ നിന്നുള്ള പ്രതിനിധിസംഘം വളരെയേറെ പ്രതീക്ഷയോടെയാണ് പങ്കെടുത്തത്.

അന്തിമ പട്ടികയില്‍നിന്ന് ദോഹ, പ്രാഗ്, ബക്കു എന്നീ പട്ടണങ്ങളാണ് പുറത്തായത്. ചിക്കാഗോ, മാഡ്രിഡ്, ടോക്കിയോ, റിയോഡി ജെനീറോ എന്നീ പട്ടണങ്ങളാണ് പട്ടികയില്‍ സ്ഥാനം നേടിയത്.

2006-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിച്ച് കായികരംഗത്തെ തങ്ങളുടെ കഴിവ് തെളിയിച്ച ദോഹ ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കി വളരെ ആവേശത്തോടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഖത്തറിന്റെ ഓരോ കോണിലും 2016ലെ ഒളിമ്പിക്‌സിന് വേദിയാകാനുള്ള മോഹം ഉയര്‍ന്നിരുന്നു.

പുതുതായി പട്ടികയില്‍ സ്ഥാനം നേടിയ രാജ്യങ്ങളെ ഒളിമ്പിക്‌സ് പാരാ ഒളിമ്പിക്‌സ് ബിഡ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അലി ബിന്‍ അലി അനുമോദിച്ചു.

ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനം കാതോര്‍ത്ത് ടി.വി.കള്‍ക്കു മുമ്പിലും റേഡിയോകള്‍ക്കു മുമ്പിലും വാര്‍ത്തയറിയാന്‍ കാത്തിരുന്നത്.

അല്‍ഷര്‍ഖ് വില്ലേജിലെ കൂറ്റന്‍ സ്‌ക്രീനു മുമ്പില്‍ കാത്തിരുന്ന ഖത്തറിലെ യുവതികളും കുട്ടികളും തീരുമാനം പുറത്തുവന്നതോടെ പൊട്ടിക്കരഞ്ഞു.

ഏതാണ്ട് 75 ശതമാനം കായിക സൗകര്യങ്ങള്‍ ഖത്തറില്‍ ഒരുക്കിക്കഴിഞ്ഞു.

ഇനിയും പുതുതായി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഒട്ടേറെ പഞ്ചനക്ഷത്ര ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളും സ്ഥാപിച്ചിരുന്നു.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

2016-ലെ ഒളിമ്പിക്‌സ് നടത്താനുള്ള അന്തിമ പട്ടികയില്‍നിന്ന് ഖത്തര്‍ പുറത്തായി.

ആതന്‍സില്‍ ചേര്‍ന്ന ഐ.ഒ.സി. യോഗത്തില്‍ ഖത്തറില്‍ നിന്നുള്ള പ്രതിനിധിസംഘം വളരെയേറെ പ്രതീക്ഷയോടെയാണ് പങ്കെടുത്തത്.

അന്തിമ പട്ടികയില്‍നിന്ന് ദോഹ, പ്രാഗ്, ബക്കു എന്നീ പട്ടണങ്ങളാണ് പുറത്തായത്. ചിക്കാഗോ, മാഡ്രിഡ്, ടോക്കിയോ, റിയോഡി ജെനീറോ എന്നീ പട്ടണങ്ങളാണ് പട്ടികയില്‍ സ്ഥാനം നേടിയത്.

അഞ്ചല്‍ക്കാരന്‍ said...

വെള്ളിനക്ഷത്രം (കവിതകള്‍) എന്ന തലക്കെട്ടും കൊടുത്തിട്ട് ഇങ്ങിനെയുള്ള വാര്‍ത്തകള്‍ എഴുതി വിടല്ലേ. പ്ലീസ്.

കവിതയും തപ്പി വരുന്നവര്‍ക്ക് ഉണ്ടാകുന്ന അമര്‍ഷം മനസ്സിലാക്കുമല്ലോ?

Shabeeribm said...

:(

Unknown said...

പ്രിയ അഞ്ചല്‍ക്കരന്‌,

ഈ വാര്‍ത്തയെഴുതിയ താരോദയം എന്ന ഈ ബ്ലോഗില്‍ ഞാന്‍ താമസിച്ചു വരുന്ന
ഖത്തറിലുണ്ടാവുന്ന
വാര്‍ത്തകള്‍ എഴുതുവാനായാണ്‌ ഞാന്‍ പൊതുവെ ഉപയോഗിക്കാറുള്ളത്‌.

എന്റെ വേറൊരു ബ്ലോഗാണ്‌ വെള്ളിനക്ഷത്രം
ഈ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത്‌ കവിതകള്‍ മാത്രമാണ്‌.

ഇനിയും എനിക്ക്‌ ബ്ലോഗുകളുണ്ട്‌ അതില്‍ പെട്ട ഒന്നാണ്‌ ചിരാത്‌
ഇതില്‍ ഞാന്‍ എഴുതുന്നത്‌ ലേഖനങ്ങള്‍ മാത്രമാണ്‌.

മറ്റൊന്ന്‌ ഖത്തറിലൂടെ ഞാന്‍ സഞ്ചരിക്കുമ്പോള്‍
ഞാന്‍ കാണുന്ന ഫോട്ടോ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ.

മറ്റൊന്ന്‌ ഖുര്‍ആന്റെ മലയാളം ഇംഗ്ലീഷ്‌ പരിഭാഷകള്‍
പ്രസിദ്ധീകരിക്കാന്‍ വേണ്ടിയുമാണ്‌ ഉപയോഗിക്കുന്നത്‌.

ഇനിയും ഉണ്ട്‌ രണ്ടെണ്ണം അതില്‍ ഒന്നാണ്‌തെന്നല്‍
ഇത്‌ ഞാന്‍ എഴുതുന്ന കഥകള്‍ പ്രസിദ്ധീകരിക്കാന്‍ മാത്രമായി നീക്കിവെച്ചിരിക്കുന്നു.

ഇനി ആ ബാക്കിയുള്ള ഒരെണ്ണമായ ഗ്രാഫിക്‌ മാജിക്‌
അത്‌ ഞാന്‍ വരക്കുന്ന ചിത്രങ്ങള്‍ക്കുള്ളതാണ്‌.

ഇത്രയും ബ്ലോഗുകള്‍ ഉള്ള ഞാന്‍ ആദ്യം തുറക്കുന്ന ബ്ലോഗ്‌ എപ്പോഴും വെള്ളിനക്ഷത്രമായിരിക്കും,അതിന്നാല്‍ തന്നെ ചിലപ്പോള്‍ മറന്നു പോവാറുമുണ്ട്‌,മറ്റുള്ള എന്റെ ബ്ലോഗിലേക്ക്‌ പോവുമ്പോള്‍ ഈ ബ്ലോഗില്‍ നിന്ന് വടവാങ്ങാന്‍.

അതു കാരണമാണ്‌ ഇങ്ങിനെ വരുന്നത്‌.എന്നില്‍ വന്ന തെറ്റു ചൂണ്ടികാണിച്ച അഞ്ചല്‍ക്കാരനു നന്ദി പറയുന്നതിനോടൊപ്പം,എന്റെ ഈ മറതിയില്‍ ബുദ്ധിമുട്ടിയ ബ്ലോഗരൊടും ഞാന്‍ ക്ഷമ ചോദിക്കുന്നു.

തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്‌ നിങ്ങളിലൊരാള്‍.