ദോഹ: ഖത്തറിലെ കുതിച്ചുയരുന്ന നാണയപ്പെരുപ്പം രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (ഐ.ഐ.എഫ്.) വെളിപ്പെടുത്തി.
ഈ വര്‍ഷാവസാനത്തോടെ ഖത്തറിന്റെ ആഭ്യന്തര ഉത്പാദനം 86.2 ബില്ല്യന്‍ ഡോളറില്‍ (313.62 ബില്ല്യന്‍ റിയാല്‍) എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എണ്ണവില അന്താരാഷ്ട്രവിപണിയില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് അഭ്യന്തര ഉത്പാദനം 86 ബില്ല്യന്‍ ഡോളറിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 68 ബില്ല്യന്‍ ഡോളറായിരുന്നു.
ഈ വര്‍ഷം മെയ് മാസത്തില്‍ ഖത്തറിന്റെ വിദേശ മൂലധന നിക്ഷേപം 13.4 ബില്ല്യന്‍ ഡോളറിലെത്തിനില്‍ക്കുന്നു. 2007 അവസാനത്തിലിത് 9.4 ബില്ല്യന്‍ ഡോളറായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ വിദേശ വാണിജ്യബാങ്കിന്റെ വിദേശമൂലധന നിക്ഷേപം 15.7 ബില്ല്യന്‍ ഡോളറില്‍നിന്ന് 20.1 ബില്ല്യനിലെത്തി.
2008-ല്‍ നാണയപ്പെരുപ്പം 16.21 ശതമാനത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. 2009-ല്‍ ഇത് 10.1 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.
വിലക്കയറ്റനിയന്ത്രണത്തിലൂടെയും നിത്യോപയോഗസാധനങ്ങളുടെ വില കുറച്ചും വിനിമയനിരക്കില്‍ നാണയമൂല്യം ശക്തിപ്പെടുത്തിയും സാവധാനത്തില്‍ നാണയപ്പെരുപ്പം തടയാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷമാദ്യത്തില്‍ ഗാര്‍ഹികകോത്പാദനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഹൈഡ്രോ കാര്‍ബല്‍ ഉത്പാദന വര്‍ധനവും വിലവര്‍ധനയും മൂലമാണ് വര്‍ധനയുണ്ടായത്.
1 comment:
ഖത്തറിലെ കുതിച്ചുയരുന്ന നാണയപ്പെരുപ്പം രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (ഐ.ഐ.എഫ്.) വെളിപ്പെടുത്തി.

Post a Comment