Tuesday, September 9, 2008

സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ തിരക്ക്‌

ദോഹ: റംസാന്‍ ആരംഭിച്ചതോടെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.

സാധനങ്ങളുടെ വന്‍തോതിലുള്ള വിലക്കയറ്റവും ഹോട്ടലുകളില്‍ നോമ്പുതുറ വിഭവങ്ങളക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ചതുമാണ് സൗജന്യനോമ്പുതുറകളില്‍ തിരക്കേറിയത്.

മുന്‍കാലങ്ങളില്‍ പള്ളികളിലും പാര്‍ക്കുകളിലും കേന്ദ്രീകരിച്ചായിരുന്നു സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചതെങ്കിലും ഇത്തവണ ചൂടുള്ള കാലാവസ്ഥ കണക്കിലെടുത്ത് പള്ളികളോടനുബന്ധിച്ചും മറ്റും ശീതീകരിച്ച തമ്പുകളാണ് നോമ്പുതുറയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. ജാതിമതഭേദമെന്യേ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളാണ് നോമ്പുതുറക്കാനായെത്തുന്നത്.

ഖത്തറിലെ വര്‍ധിച്ച ജനസംഖ്യയും സാധനങ്ങള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കുമുണ്ടായിക്കൊണ്ടിരിക്കുന്ന വമ്പിച്ച വിലക്കയറ്റവും പരിഗണിച്ച് നോമ്പുതുറ സംഘടിപ്പിക്കുന്നത് സന്തുക്ക് അല്‍ സക്കാത്തും ഈദ് ചാരിറ്റിയും ഖത്തര്‍ ചാരിറ്റയും റെഡ്ക്രസന്റ് സൊസൈറ്റിയും ഇസ്‌ലാമിക മന്ത്രികാര്യലയവും പതിവു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിപുലമായ രീതിയില്‍ത്തന്നെയാണ് സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചത്. ഖത്തര്‍ ടെലികോം (ക്യൂട്ടല്‍) ഈ വര്‍ഷത്തെ സൗജ്യ നോമ്പുതുറകളില്‍ പ്രായോജകരായെത്തിയിട്ടുണ്ട്.

ക്യൂട്ടല്‍വക ഗതാഗതസിഗ്‌നലുകളിലും റൗണ്ട് എബൌട്ടുകളിലും നോമ്പുതുറ സമയത്ത് കുടുങ്ങുന്നവര്‍ക്ക് നോമ്പുതുറക്കാന്‍ കാരക്കയും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

സാമൂഹിക ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ ഖത്തറിലെ വന്‍കിട കച്ചവടക്കാരായ അറബികളും രാജകുടുംബാംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചുവരുന്നു.

ആയിരക്കണക്കിനാളുകള്‍ക്കാണ് ഇഷ്ടാനുസരണം നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ഉന്നതനിലവാരമുള്ള നക്ഷത്രഹോട്ടലുകളില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങളാണ് നോമ്പുതുറ ടെന്റുകളിലെത്തുന്നത്. ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക മന്ത്രികാര്യാലയത്തിലെയും ജീവനക്കാരാണ് നോമ്പുതുറ ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

റംസാന്‍ ആരംഭിച്ചതോടെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.

സാധനങ്ങളുടെ വന്‍തോതിലുള്ള വിലക്കയറ്റവും ഹോട്ടലുകളില്‍ നോമ്പുതുറ വിഭവങ്ങളക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ചതുമാണ് സൗജന്യനോമ്പുതുറകളില്‍ തിരക്കേറിയത്.

ഗീത said...

ഇത്തരം സംരംഭങ്ങളിലൂടെ ജാതിമതങ്ങളുടെ അതിര്‍‌വരമ്പുകള്‍ നേര്‍ത്തില്ലാതാവട്ടെ...
പോസ്റ്റ് വായിച്ച് സന്തോഷം തോന്നി, സഗീര്‍.

Unknown said...

ഗീതാഗീതകള്‍,നന്ദി!ഇനിയും ഇതു വഴി വരികയും എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്നും ഉള്ള പ്രതീക്ഷയില്‍........