ദോഹ: പിതാവുമില്ല, മാതാവുമില്ല, സഹോദരീസഹോദരന്മാരും കൂട്ടിനില്ല. ഖത്തറില്‍ ഒറ്റപ്പെട്ട് ബന്ധുക്കളുടെ കാരുണ്യത്തില്‍ ദുഃഖം കടച്ചമര്ത്തിക്കഴിയുകയാണ് അഞ്ചുവയസ്സുകാരനായ മലയാളി ബാലന്.
വിസക്കച്ചവട റാക്കറ്റില്‍പ്പെട്ട് പിതാവ് അജ്മല്‍ പോലീസ് പിടിയിലായതിനെതുടര്‍ന്നാണ് തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അഫ്ജൂ അജ്മല്‍ ഒറ്റപ്പെട്ടത്. മറ്റു വിദ്യാര്‍ഥികളെല്ലാം യൂണിഫോമണിഞ്ഞ് സ്കൂളിലേക്കു പോകുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയാണ് ഈ ബാലന്. 'കര്‍വ' ടാക്സി കമ്പനിയില്‍ ഡ്രൈവറായി ജോലിക്ക് വന്നതായിരുന്നു അഫ്ജൂവിന്റെ പിതാവ് അജ്മല്‍. കമ്പനിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ അജ്മല്‍ മറ്റു പല കമ്പനികളിലും ജോലി ചെയ്തിരുന്നു. ആ കാലഘട്ടത്തില്‍ വിസയുടെ കാലാവധിയും കഴിഞ്ഞിരുന്നു. കുടുംബത്തെ അജ്മല്‍ നേരത്തെ കൂട്ടിക്കൊണ്ടുവന്നിരുന്നു. സന്ദര്‍ശക വിസയിലായിരുന്നു കുടുംബത്തെ കൊണ്ടുവന്നത്. ഗര്‍ഭിണിയായ ഭാര്യയെ 2006 ഡിസംബര്‍ 12-ാം തിയ്യതി നാട്ടിലേക്കയച്ചു. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പിഴയടക്കാന്‍ കഴിയാത്തതുകൊണ്ടാണ് മകനെ ഖത്തറില്‍ നിര്‍ത്തിയത്. പഠനം പോലും മുടങ്ങിയ അവസ്ഥയിലാണീ ബാലന് പിതാവിനോടൊത്ത് കഴിഞ്ഞിരുന്നത്.
വര്‍ക്കല സ്വദേശിയായ രാജീവിനോട് ഒരുലക്ഷം രൂപാ വാങ്ങി വിസ നല്കിയ കേസിലാണ് അജ്മല്‍ പിടിയിലായത്. അജ്മല്‍ നല്കിയ വിസയില്‍ ദോഹയിലെത്തിയ രാജീവിനോട് സ്പോണ്‍സറുടെ അനുയായിയായ സുഡാനി വനിത 8000 റിയാല്‍ വീണ്ടും വിസയടക്കാന് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് രാജീവ് പോലീസില്‍ പരാതി നല്‍കിയത്. സുഡാനി വനിതയെ തൊണ്ടിസഹിതം പിടികൂടിയതിന് ശേഷമാണ് സഹായിയായ അജ്മലും പിടിയിലായത്. അഫ്ജുവിന്റെ വിസക്കാലാവധി കഴിഞ്ഞതിനാല്‍ 7680 റിയാല്‍ പിഴയടച്ചാലേ സ്വദേശത്തേക്ക് പോകാന്‍ കഴിയൂ. നാട്ടിലേക്ക് തിരിച്ചയക്കാന്‍ ഈ കൊച്ചുബാലന് ഇന്ത്യന്‍ എംബസിയിലെത്തി അംബാസിഡറോട് സഹായമഭ്യര്‍ഥിച്ചിരിക്കുകയാണ്.
1 comment:
പിതാവുമില്ല, മാതാവുമില്ല, സഹോദരീസഹോദരന്മാരും കൂട്ടിനില്ല. ഖത്തറില്‍ ഒറ്റപ്പെട്ട് ബന്ധുക്കളുടെ കാരുണ്യത്തില്‍ ദുഃഖം കടച്ചമര്ത്തിക്കഴിയുകയാണ് അഞ്ചുവയസ്സുകാരനായ മലയാളി ബാലന്.

Post a Comment