Thursday, November 27, 2008

ഖത്തറില്‍ ബലിപെരുന്നാളിന് “സ്റ്റാര്‍ ഫ്ളോ ഈദിയ്യ 2008“

ദോഹ:ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ മീഡിയാ പ്ളസുമായി സഹകരിച്ച് ബലിപെരുന്നാളിന് അവതരിപ്പിക്കുന്ന സ്റ്റാര്‍ ഫ്ളോ ഈദിയ്യ 2008 തികച്ചും വ്യത്യസ്തമായ ഒരു കലാവിരുന്നായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

കലാസ്വാദനത്തിന്റെ തനതുസീമകള്‍ അടയാളപ്പെടുത്തുന്ന കലാസന്ധ്യ കുടുംബത്തിനൊന്നടങ്കം ആസ്വദ്യകരവും ബലിപെരുന്നാളിനെ അവിസ്മരണീയമാക്കുന്നതുമായിരിക്കുമെന്ന് ദോഹാ സിറ്റി പ്ളാസ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ വിശദീകരിച്ചു.

അശ്ളീലതയും ആഭാസങ്ങളും അടക്കി ഭരിക്കുന്ന സമകാലിക ലോകത്ത് തനിമയും മൂല്യവും നിലനിര്‍ത്തിയുള്ള കലയുടെ ആവിഷ്ക്കരണമാണ് ഈദിയ്യയിലൂടെ ഇസ് ലാമിക് യൂത്ത് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.

ഒന്നാം പെരുന്നാളിന് വൈകുന്നരം അഞ്ചര മണിക്ക് മിസൈമീറിലെ ജര്‍മന്‍ സ്ക്കൂളിന് സമീപമുള്ള ദോഹാ ഇന്‍ഡിപെന്‍ഡന്റ് സെക്കണ് ടറി സ്ക്കൂള്‍ ഓപണ്‍ എയര്‍ ഗ്രൌണ് ടിലാണ് പരിപാടി അരങ്ങേറുക.

സലാം കൊടിയത്തൂരിന്റെ ടെലിഫിലിമുകളിലൂടെ ശ്രദ്ധേയനായ സിദ്ധീഖ് കൊടിയത്തൂര്‍ നയിക്കുന്ന നാട്ടിലെങ്ങും ലീക്കായി എന്ന ആക്ഷേപഹാസ്യ ചിത്രീകരണമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ഡോണ്‍ വിശ്വല്‍ ഗ്രൂപ്പിന്റെ ടെലിഫിലിമുകളില്‍ ചേക്കു, ലീക്ക് ബീരാന്‍, ബ്രോക്കര്‍ ഹൈദ്രോസ്, കുഞ്ഞാക്ക തുടങ്ങി നിരവധി കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച പ്രവാസി കലാസ്വാദകരുടെ മനം കവര്‍ന്ന കലാകാരനാണ് സിദ്ധീഖ് കൊടിയത്തൂര്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രീകരണത്തില്‍ സിദ്ധീഖ് കൊടിയത്തൂരിനോടൊപ്പം അബ്ബാസലി പത്തപ്പിരിയം, ബന്ന ചേണ് ട മംഗല്ലൂര്‍, അബ്ദുല്‍ കരീം എന്നിവരും പങ്കെടുക്കും.

തനിമയാര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളക്ക് ഷെയറെഫ് കൊച്ചിനും ഷാനവാസ് മലപ്പുറവും നേതൃത്വം നല്‍കും. ദോഹയിലെ ഗായകരായ സൈനബ് ബദര്‍, സലീം പാവറട്ടി, റിയാസ് തലശ്ശേരി, ഷബീബ് മലപ്പുറം, തുടങ്ങിയവരും ഗാനമേളയില്‍ പങ്കെടുക്കും.

സിദ്ധീഖ് ഉളിയില്‍ രചിച്ച് ഷമീര്‍ മലപ്പുറം സംവിധാനം ചെയ്യുന്ന രണ് ടും രണ് ടും നാലല്ല എന്ന ലഘു നാടകം. ഖവാലി, ഒപ്പന തുടങ്ങി ഐ.വൈ. എ. കലാവേദി അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും കലാവിരുന്നിന് കൊഴുപ്പേകും.

ഈദിയ്യയുടെ ടിക്കറ്റ് പരിപാടിയുടെ സഹ പ്രായോജകരായ യൂറോടെക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.സി. ഭാഗ്യനാഥന് നല്‍കി മുഖ്യ പ്രായോജകരായ സ്റാര്‍ ഫ്ളോ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുനീര്‍ ടി.കെ പ്രകാശനം ചെയ്തു.

പരിപാടിയുടെ പ്രവേശന ടിക്കറ്റുകള്‍ വെള്ളിയാഴ്ച മുതല്‍ ഇസ് ലാമിക് യൂത്ത് അസോസിയേഷന്‍ ഓഫീസ് (ഫോണ്‍.4439319), ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ ( ഫോണ്‍ 4435464), ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍
( ഫോണ്‍. 4436201) എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഇസ് ലാമിക് യൂത്ത് അസോസിയേഷന്‍ പ്രസിഡണ് ട് മുഹമ്മദ് ഷബീര്‍, വൈസ് പ്രസിഡണ് ട് ഷാഹിദ് , മീഡിയാ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ മീഡിയാ പ്ളസുമായി സഹകരിച്ച് ബലിപെരുന്നാളിന് അവതരിപ്പിക്കുന്ന സ്റ്റാര്‍ ഫ്ളോ ഈദിയ്യ 2008 തികച്ചും വ്യത്യസ്തമായ ഒരു കലാവിരുന്നായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.