Tuesday, November 11, 2008

പ്രകൃതി വാതകം: ദോഹ ചര്‍ച്ച പരാജയം

ദോഹ: ഖത്തറില്‍നിന്ന് കൂടുതല്‍ ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) നേടുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ദോഹയില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ വിജയപ്രദമായില്ല. പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്ണില്‍ നിന്ന് അടുത്ത വര്‍ഷങ്ങളിലേക്ക് ഇന്ത്യക്ക് നല്‍കുന്ന എല്‍.എന്‍.ജിയുടെ അളവ് 10 ദശലക്ഷം ടണ്ണാക്കി ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പൊന്നും നേടാന്‍ കഴിഞ്ഞില്ല.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഖത്തറില്‍ നിന്ന് വന്‍തോതില്‍ ധനസഹായം നേടാമെന്ന പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. കൂടുതല്‍ എല്‍.എന്‍.ജി കിട്ടുന്നതിന് വേണ്ടി പെട്രോളിയം മന്ത്രി മുരളി ദേവ്റ ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജവ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യയുമായി സംഭാഷണങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍, മൊത്തമായ സാഹചര്യങ്ങള്‍ പരിഗണിച്ച് പിന്നീട് തീരുമാനമെടുക്കാമെന്നാണ് ദേവ്റക്ക് ലഭിച്ച ഉറപ്പ്.

ഒമാന്‍ സന്ദര്‍ശനത്തിനിടയില്‍ പ്രത്യേക നിക്ഷേപ നിധി രൂപവത്കരിക്കാന്‍ ധാരണാപത്രമായെങ്കിലും, ഖത്തറുമായി ഇത്തരത്തിലൊരു ധാരണക്കും രൂപമായില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുമായി നടന്ന കൂടിക്കാഴ്ച ഫലപ്രദവും സൌഹാര്‍ദപരവുമായിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍നിന്ന് കൂടുതല്‍ ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) നേടുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ദോഹയില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ വിജയപ്രദമായില്ല.