Sunday, November 17, 2013

പ്രമേഹത്തിന്‌ ചികിത്സ പോലെ വ്യായാമവും അത്യാവമാണ്‌ : ഡോ.ദീപക് ചന്ദ്ര മോഹന്‍

മീഡിയാ പ്ളസ് നസീം അല്‍ റബീഹ് പ്രമേഹ ദിനാചരണ പരിപാടി ഡോ.ദീപക് ചന്ദ്ര മോഹന്‍ ഉദ്ഘാടം ചെയ്യുന്നു.


ദോഹ : ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും വ്യാപകമായ തെറ്റിദ്ധാരണകള്‍ നിലില്‍ക്കുന്നതിാല്‍ ചികിത്സയും ബോധവല്‍ക്കരണ നടപടികളും കാര്യക്ഷമമാകുന്നില്ലെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ.ദീപക് ചന്ദ്ര മോഹന്‍ അഭിപ്രായപ്പെട്ടു. മീഡിയാ പ്ളസ് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പ്രമേഹ ദിനാചരണ പരിപാടി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രമേഹത്തിന്‌ ചികിത്സ പോലെ തന്നെ ഭക്ഷണക്രമീകരണവും വ്യായാമവും അത്യാവശ്യമാണ്. പ്രമേഹത്തെ കുറിച്ച് ഗൌരവമായി മസ്സിലാക്കുകയും തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്യാുള്ള ശ്രമങ്ങളാണ് പ്രമേഹ ദിനാചരണം ആവശ്യപ്പെടുന്നതെന്ന് അദ്ധേഹം പറഞ്ഞു.

ആധുിക മനുഷ്യന്‍ അഭിമഖീകരിക്കുന്ന ആരോഗ്യ പ്രശ്ങ്ങള്‍ മിക്കവയും തെറ്റായ ജീവിത ശൈലിയിലൂടെ സംഭവിക്കുന്നതാണ് ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളിലൊക്കെ വിപ്ളവകരമായ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യന്‍ ചിന്തയുടേയും ബുദ്ധിയുടേയും സര്‍വോപരി നിലില്‍പിന്റെ തന്നെ അടിസ്ഥാമായ ആരോഗ്യസംരക്ഷണ രംഗത്ത് അക്ഷന്തവ്യമായ അനാസ്ഥ കാണിക്കുന്നു എന്നതാണ് ദു;ഖകരം. ദീര്‍ഘരേം ഓഫീസുകളിലും പണിസ്ഥലങ്ങളിലും വിനോദകേന്ദ്രങ്ങളിലുമൊക്കെ ചിലവഴിക്കുന്ന മനുഷ്യന്‍ കുറച്ച് സമയം തന്റെ ആരോഗ്യം പരിചരിക്കുവാന്‍ ചിലവഴിക്കണമെന്ന് അദ്ധേഹം പറഞ്ഞു.

ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തില്‍ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികള്‍ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൌരവം സമൂഹം ഇിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവല്‍ക്കരണ പരിപാടികള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.പ്രമേഹം വളരെ വേഗം കണ്ണുകളെ ബാധിക്കുമെന്നും എല്ലാവരും വര്‍ഷത്തിലൊരിക്കലെങ്കിലും കണ്ണ്‌ പരിശോധിക്കുന്നത് അഭികാമ്യമാണെന്നും കണ്ണുരോഗ വിദഗ്ദനായ ലക്ഷ്മി മൂര്‍ത്തി പറഞ്ഞു.

മീഡിയാ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ആരിഫ് മാര്‍ക്കറ്റിംഗ് മാജേര്‍ നസീം അല്‍ റബീഹ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും വ്യാപകമായ തെറ്റിദ്ധാരണകള്‍ നിലില്‍ക്കുന്നതിാല്‍ ചികിത്സയും ബോധവല്‍ക്കരണ നടപടികളും കാര്യക്ഷമമാകുന്നില്ലെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ.ദീപക് ചന്ദ്ര മോഹന്‍ അഭിപ്രായപ്പെട്ടു.