Monday, November 10, 2008

ദോഹയില്‍ മാപ്പിളപ്പാട്ട് സെമിനാറും ഗാനമേളയും സംഘടിപ്പിക്കുന്നു.

ദോഹ: മാപ്പിളപ്പാട്ടിന്റെ പ്രചാരം നിലനിര്‍ത്തുവാന്‍ ദോഹയില്‍ മാപ്പിളപ്പാട്ട് സെമിനാറും ഗാനമേളയും സംഘടിപ്പിക്കുന്നു.
മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്) ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നവോത്ഥാനത്തില്‍ മാപ്പിളപ്പാട്ട് വഹിച്ച പങ്ക് വലുതാണെന്ന് മംവാഖ് പ്രസിഡന്റ് യു. ഹുസൈന്‍ മുഹമ്മദും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് ഈസ്സയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

20ന് നടക്കുന്ന മാപ്പിളപ്പാട്ട് സെമിനാറില്‍ ടി.കെ. ഹംസ എം.പി., പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടി, യതീന്ദ്രന്‍മാസ്റ്റര്‍, മാപ്പിള കലാ സാഹിത്യ രംഗത്തെ ഗവേഷകരായ കെ.എം. അഹമ്മദ്, ഫൈസല്‍ എളേറ്റില്‍, എസ്.എ. ജമീല്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

21-നു ദോഹാ സിനിമയില്‍ നടക്കുന്ന മാപ്പിള ഗാനമേളയില്‍ പ്രശസ്ത ഗായകരായ മൂസ്സ എരഞ്ഞോളി, കണ്ണൂര്‍ ഷരീഫ്, വിളയില്‍ ഫസീല, ഐ.പി. സിദ്ദീഖ്, ബന്‍സീ റഷീദ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഗാനമേളയ്ക്കുള്ള പ്രവേശനം ടിക്കറ്റ് മൂലമാണ്.

ടിക്കറ്റ് വില്പന ക്വാളിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷംസുദ്ദീന്‍ ഒലകരയ്ക്ക് നല്കി സിറ്റി എക്‌സ്‌ചേഞ്ച് ജനറല്‍മാനേജര്‍ ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു.ഹോട്ടല്‍ ഷാലിമാര്‍ പാലസില്‍ നടന്ന പത്രസമ്മേളനത്തില്‍ മംവാഖ് ഭാരവാഹികളായ സുഹൈല്‍, പി. മുഹമ്മദ് അലി, മുസ്തഫ, കെ. ഹുസൈന്‍, കെ. ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

1 comment:

Unknown said...

മാപ്പിളപ്പാട്ടിന്റെ പ്രചാരം നിലനിര്‍ത്തുവാന്‍ ദോഹയില്‍ മാപ്പിളപ്പാട്ട് സെമിനാറും ഗാനമേളയും സംഘടിപ്പിക്കുന്നു.