Saturday, December 20, 2008

ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

ദോഹ:നിരവധി പകിട്ടേറിയ പരിപാടികളോടെ ഖത്തര്‍ ദേശീയ ദിനം വ്യാഴാഴ്ച ആഘോഷിച്ചു.രാവിലെ തുടങ്ങിയ പരിപാടികല്‍ അര്‍ധരാത്രി വരെ തുടര്‍ന്നു.

മരം കോച്ചുന്ന തണുപ്പില്‍ വിറങ്ങലിച്ചു നിന്ന കോര്‍ണിഷില്‍ കടലിന്റെ വിതാനങ്ങളില്‍ നിരവധി കേന്ദ്രങ്ങളിലായി വിവിധ വര്‍ണങ്ങളിലുയുര്‍ന്ന് പൊന്തിയ ജലധാരകളില്‍ ലേസര്‍ രശ്മികള്‍ ഖത്തറിന്റെ പഴയകാല ചരിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

കൂറ്റന്‍ കെട്ടിടത്തിന്റെ മുകളിലും ഖത്തറിന്റെ ചരിത്രങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വിരിഞ്ഞു. ഖത്തറിന്റെ ശില്പി ശൈഖ് ജാസ്സിംബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ ചരിത്രവും രാജ്യത്തിന്റെ ഗതകാല ചരിത്രവുമാണ് വീഡിയോ ദൃശ്യങ്ങളില്‍ വിരിഞ്ഞത്.

നൂറ്റാണ്ടുകള്‍ നീണ്ട ഒട്ടോമന്‍, ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് 1971 സെപ്റ്റംബര്‍ മൂന്നിനാണു ഖത്തര്‍ സ്വതന്ത്രമായത്. 2006 വരെ ആ ദിവസമായിരുന്നു ദേശീയദിനവും.

1978ല്‍ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് താനി അധികാരത്തിലേറിയ ദിവസമായ ഡിസംബര്‍ 18, ദേശീയ ദിനമാക്കാന്‍ അനന്തരാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ബിന്‍ അല്‍താനി രണ്ടു വര്‍ഷം മുന്‍പു തീരുമാനിക്കുകയായിരുന്നു. ഖത്തറിന്റെ സ്ഥാപകന്‍ എന്നാണു ഷെയ്ഖ് ജാസിം അറിയപ്പെടുന്നത്.

പതിനൊന്ന് ആചാര വെടികളോടെ ആരംഭിച്ച പരിപാടികള്‍ സൈനിക പരേഡിന് ശേഷം ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്നു.
അമീരി പാലസ്‌റൗണ്ട് എബൗട്ട് മുതല്‍ ദോഹ ഷെറാട്ടണ്‍ റൗണ്ട് എബൗട്ട് വരെയുള്ള കോര്‍ണിഷിന്റെ ഭാഗങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചതോടെ പോലീസ് വാഹനങ്ങള്‍ മാത്രം ഊരുചുറ്റി.

ഖത്തറിന്റെ ദേശീയ പതാകയേന്തി ഖത്തരി ബാലന്മാര്‍ 'നാമെല്ലാം ഖത്തരികള്‍' എന്ന മുദ്രവാക്യം വിളിച്ച് ഘോഷയാത്രയായി നീങ്ങി.
കാലത്ത് തന്നെ സൈനിക പരേഡ് വീക്ഷിക്കാനെത്തിയ ഭരണാധികാരി ശൈഖ് ഹമദ്ബിന്‍ ഖലീഫാ അല്‍താനി റോഡിലിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ച അദ്ദേഹം അല്പം നേരം കോര്‍ണിഷില്‍ ചുറ്റിക്കറങ്ങി. ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ലാബിന്‍ ഖലീഫാ അല്‍ത്താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസ്സിം ബിന്‍ ജാബര്‍ അല്‍താനി, സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ഖുലൈഫിയും വിദേശ പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ചടങ്ങ് വീക്ഷിക്കാനെത്തി.

തണുപ്പിന്റെ കാഠിന്യം വകവെക്കാതെ സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് ആളുകളാണ് കോര്‍ണിഷിലേക്ക് ഒഴുകിയെത്തിയത്. കുട്ടികളും, സ്ത്രീകളും വൃദ്ധന്മാരും പ്രതികൂല കാലാവസ്ഥയെ വക വെക്കാതെ രാത്രി വൈകുന്നതുവരെ കോര്‍ണിഷില്‍ ഊരു ചുറ്റി. കടല്‍ത്തീരം ജനനിബിഢമായിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...