Tuesday, August 31, 2010

കൊച്ചിയിലേക്ക് രണ്ട് പുതിയ സര്‍വീസുകള്‍ നാളെ : ഖത്തര്‍ എയര്‍വെയ്‌സ്


ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് പുതുതായി രണ്ട് സര്‍വീസുള്‍ക്ക് നാളെ തുടങ്ങുന്നു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ് . പുലര്‍ച്ചെ ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ക്യു.ആര്‍ 266 വിമാനം രാവിലെ 7.55ന് കൊച്ചിയിലെത്തും. രാവിലെ 8.55ന് കൊച്ചിയില്‍ നിന്ന് തിരിക്കുന്ന ക്യു.ആര്‍ 267 വിമാനം രാവിലെ 10.45ന് ദോഹയിലെത്തും.

ഇത് കൂടാതെ അടുത്തു തന്നെ രണ്ട് സര്‍വ്വിസുകള്‍ രണ്ട് സര്‍വീസുകലും ആരംഭിക്കുന്നുണ്ട്. നവംബര്‍ അഞ്ചിനാണ് ഇതിന് തുടക്കം കുറിക്കുന്നത്.ഇത് വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. പുലര്‍ച്ചെ 1.15ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം (ക്യു.ആര്‍ 266) രാവിലെ 7.55ന് കൊച്ചിയിലും അവിടെ നിന്ന് രാവിലെ 8.55ന് തിരിക്കുന്ന വിമാനം (ക്യു.ആര്‍ 267) രാവിലെ 10.50നും ദോഹയിലെത്തും.

നിലവില്‍ ദോഹക്കും കൊച്ചിക്കുമിടയില്‍ ഖത്തര്‍ എയര്‍വെയ്‌സ് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെയാണ് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ കൂടി തുടങ്ങുന്നത്.ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി ആഴ്ചയില്‍ 74 സര്‍വീസുകളാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തിവരുന്നത്. രണ്ടുമാസത്തിനകം ഇത് ഘട്ടം ഘട്ടമായി 88 ആയി ഉയര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കൊച്ചി, ദല്‍ഹി, അമൃത്‌സര്‍ നഗരങ്ങളിലേക്ക് പുതുതായി 14 സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

പുതുതായി തുടങ്ങുന്ന സര്‍വീസുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച സേവനം ലഭ്യമാക്കുന്ന വിമാന സര്‍വീസുകള്‍ക്ക് ആവശ്യം കൂടിവരികയാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യ മാനേജര്‍ ഹെന്റി മോസസ് പറഞ്ഞു.

കമ്പനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ നൂറായി ഉയരുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തര്‍ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് പുതുതായി രണ്ട് സര്‍വീസുള്‍ക്ക് നാളെ തുടങ്ങുന്നു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ് . പുലര്‍ച്ചെ ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ക്യു.ആര്‍ 266 വിമാനം രാവിലെ 7.55ന് കൊച്ചിയിലെത്തും. രാവിലെ 8.55ന് കൊച്ചിയില്‍ നിന്ന് തിരിക്കുന്ന ക്യു.ആര്‍ 267 വിമാനം രാവിലെ 10.45ന് ദോഹയിലെത്തും.