Tuesday, December 30, 2008

ഇന്ത്യക്കാരെ മടക്കിയയച്ച സംഭവം: വിവരം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി

ദോഹ:ചില കാരണങ്ങളാല്‍ ഖത്തറില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ഒട്ടേറെ പേരെ രാജ്യത്തു നിന്ന് മടക്കി അയക്കുമെന്ന വാര്‍ത്ത പെരുപ്പിച്ചതും ഊഹാപോഹവുമായിരിക്കാനാണ് സാധ്യതയെന്ന് എംബസ്സി മിനിസ്റര്‍ സഞ്ചീവ് കോഹ്ലി അറിയിച്ചു.

ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ വിവരം എംബസിക്ക് ഇതു വരെ ലഭ്യമായിട്ടില്ല. ഊഹപോഹങ്ങളിലെ കണക്കുകളേയും മറ്റും വിശ്വാസത്തിലെടുക്കുതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് കോഹ്ലി ഇക്കാരം വെളിപ്പെടുത്തിയത്.

ഖത്തറിലെ നിയമത്തിന്റെ ചില അതിരുകള്‍ ഇവര്‍ ലംഘിച്ചിരിച്ചിരിക്കാം. അത് അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ട്. വ്യക്തമായ വിവരം ലഭിക്കാതെ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ല.

നാലു ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള ഖത്തറില്‍ നമ്മെ കുറിച്ച് നല്ല പ്രതിഛായയാണുള്ളത്. ഇത് നശിപ്പാക്കാതിരിക്കാന്‍ ഓരോ ഇന്ത്യക്കാരനും ശ്രമിക്കണം.

ഖത്തറിലെ അതികൃതരില്‍ ന്നിന്ന് എംബസിയ്ക്ക് ഏറ്റവും മികച്ച സഹകരണമാണ് തൊഴില്‍ സംബന്ധമായും അല്ലാതെയുമുള്ളഎല്ലാ കാര്യത്തിലും ലഭിക്കുത്. എതായാലും ഇക്കാര്യത്തെ കുറിച്ചും എംബസി ബന്ധപ്പെട്ടെ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചില കാരണങ്ങളാല്‍ ഖത്തറില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ഒട്ടേറെ പേരെ രാജ്യത്തു നിന്ന് മടക്കി അയക്കുമെന്ന വാര്‍ത്ത പെരുപ്പിച്ചതും ഊഹാപോഹവുമായിരിക്കാനാണ് സാധ്യതയെന്ന് എംബസ്സി മിനിസ്റര്‍ സഞ്ചീവ് കോഹ്ലി അറിയിച്ചു.