Thursday, December 25, 2008

വിദേശ തൊഴിലാളികളുടെ കൂടിയ കാലാവധി

ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കൂടിയ കാലാവധി ഈ മാസം അവസാനം മസ്ക്കത്തില്‍ ചേരുന്ന ജി.സി.സി തലവന്മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അവിദഗ്ദ്ധ തൊഴിലാളികളുടെ കാലാവധി അഞ്ചു വര്‍ഷമായി പരിമിതപ്പെടുത്താനും വിദഗ്ദ്ധ തൊഴിലാളികളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അഞ്ചു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ നിയമം അനുസരിച്ച് നല്‍കേണ്ട അവകാശങ്ങള്‍ അനുവദിക്കുന്നതിനുള്ള പ്രയാസങ്ങളും പുതിയ നിയമത്തിന് പ്രചോദനമായി കരുതപ്പെടുന്നു.

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൌരത്വം ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക അവകാശങ്ങള്‍ അനുവദിക്കണമെന്നാണ് അന്താരാഷ്ട്ര തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

15 ശതമാനത്തില്‍ കൂടുതല്‍ വിദേശ തൊഴിലാളികളുള്ള രാജ്യങ്ങളില്‍ ഈ നിയമം പാലിക്കേന്ണ്ടതില്ലായെന്നാണ് ജി.സി.സി രാജ്യങ്ങളുടെ ന്യായം.

2 comments:

Unknown said...

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കൂടിയ കാലാവധി ഈ മാസം അവസാനം മസ്ക്കത്തില്‍ ചേരുന്ന ജി.സി.സി തലവന്മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ദീപക് രാജ്|Deepak Raj said...

good... may be lot of them will suffer