Wednesday, December 31, 2008

അറബികളുടെ മാതൃക നമുക്ക് പാഠമാകണം - സാദിഖ് അലി ശിഹാബ് തങ്ങള്‍

ദോഹ:പ്രത്യയശാസ്ത്രപരമായ വ്യത്യാസത്തിന്റെ പേരില്‍ അകന്നുനില്‍ക്കാതെ പാശ്ചാത്യരുമായി കൈകോര്‍ത്ത് അവരുടെ സാങ്കേതികജ്ഞാനം മുഴുവന്‍ വശത്താക്കി പുരോഗതിയിലേക്ക് കുതിക്കാന്‍ ഗള്‍ഫിലെ അറബികള്‍ക്കു കഴിഞ്ഞെന്നത് നമുക്കുകൂടി പാഠമാണെന്ന് സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് മുന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

കേരള കള്‍ച്ചറല്‍ സെന്ററിന്റെ ക്ഷണമനുസരിച്ചെത്തിയ തങ്ങള്‍, ദോഹ പ്രിപ്പറേറ്ററി സ്‌കൂളില്‍ ഖത്തറിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. പി.എസ്.എച്ച്. തങ്ങള്‍ സ്വാഗതം പറഞ്ഞു.

ഐ.സി.സി. പ്രസിഡന്റ് കെ.എം. വര്‍ഗീസ്, ഐ.സി.ബി.എഫ്. പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, എസ്.എ.എം. ബഷീര്‍ (കെ.എം.സി.സി.), സയ്യിദ് സൈനുദ്ദീന്‍ തങ്ങള്‍ (കെ.ഐ.വൈ.സി.), കെ.പി. അബ്ദുള്‍ ഹമീദ് (എം.ഇ.എസ്.), എം.പി. ഹസ്സന്‍കുഞ്ഞി (ഐഡിയല്‍ സ്‌കൂള്‍), കെ.സി. അബ്ദുള്‍ ലത്തീഫ് (ശാന്തിനികേതന്‍), ഇല്യാസ് മൗലവി (ഐ.വൈ.എ.), മുനീര്‍ മങ്കട (ഇസ്‌ലാഹി), അബ്ദുള്‍ റഹീം (മുസ്‌ലിം ഇസ്‌ലാഹി), രഘുനാഥ്, മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിഥികള്‍ക്ക് അസീസും മുഹമ്മദലി ഹാജി ചങ്ങരംകുളവും ഉപഹാരങ്ങള്‍ സമ്മാനിച്ചു.
വിദ്യാര്‍ഥിവിഭാഗം പ്രസിദ്ധീകരിക്കുന്ന അല്‍ നഹ്‌ലാ മാസിക, എഡിറ്റര്‍ നിഹാദ് മുഹമ്മദലി പരിചയപ്പെടുത്തി. സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ നാദിര്‍ അബ്ദുള്‍സ്സലാം ഖത്തറിന്റെ ദേശീയഗാനവും ശിയാസു നാദാപുരം ഗാനവും ആലപിച്ചു.

തുടര്‍ന്നു നടന്ന ട്രാഫിക് ബോധവത്കരണ പരിപാടിയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് മേധാവി ലഫ്റ്റനന്റ് ഹാദി അല്‍ ഹാജിരി, ബോധവത്കരണവിഭാഗം ഓഫീസര്‍ ലഫ്റ്റനന്റ് റിയാദ് അഹ്മദ്, ഖത്തര്‍ ചാരിറ്റിയിലെ പബ്ലിക് റിലേഷന്‍സ് മേധാവി ഖാലിദ് ഫക്രു, ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ എക്‌സ്‌പെര്‍ട്ട് ആദില്‍ അല്‍ മഹദി എന്നിവര്‍ പ്രസംഗിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഫൈസല്‍ ഹുദവി ക്ലാസ്സെടുത്തു. സൈനുല്‍ ആബിദീന്‍ നന്ദി പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രത്യയശാസ്ത്രപരമായ വ്യത്യാസത്തിന്റെ പേരില്‍ അകന്നുനില്‍ക്കാതെ പാശ്ചാത്യരുമായി കൈകോര്‍ത്ത് അവരുടെ സാങ്കേതികജ്ഞാനം മുഴുവന്‍ വശത്താക്കി പുരോഗതിയിലേക്ക് കുതിക്കാന്‍ ഗള്‍ഫിലെ അറബികള്‍ക്കു കഴിഞ്ഞെന്നത് നമുക്കുകൂടി പാഠമാണെന്ന് സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് മുന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

കേരള കള്‍ച്ചറല്‍ സെന്ററിന്റെ ക്ഷണമനുസരിച്ചെത്തിയ തങ്ങള്‍, ദോഹ പ്രിപ്പറേറ്ററി സ്‌കൂളില്‍ ഖത്തറിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. പി.എസ്.എച്ച്. തങ്ങള്‍ സ്വാഗതം പറഞ്ഞു.