Thursday, December 11, 2008

ഖത്തറില്‍ ‍ഡ്രൈവര്‍മാര്‍ക്ക് കടുത്ത ക്ഷാമം

ദോഹ:ഡ്രൈവര്‍മാരുടെ ദൌര്‍ലഭ്യം പല കമ്പനികളെയും ബാധിക്കുന്നു. ആവശ്യക്കാര്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാരുടെ അഭാവം മൂലം കരാറുകള്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ പറയുന്നു. ഡ്രൈവര്‍മാരാകട്ടെ ഉയര്‍ന്ന വേതനമാണ് ചോദിക്കുന്നത്.

ഇവരുടെ ശരാശരി ശമ്പളം 1,500 റിയാല്‍ ആയിരുന്നതില്‍ നിന്നും ഇപ്പോള്‍ 2,500 റിയാല്‍ ഉയര്‍ന്നിട്ടുണ്ട്. ഹെവി വെഹിക്കിള്‍ ഡ്രൈവറുടെ ശമ്പളം 1750 നിന്നും 3500 ആയി ഉയര്‍ന്നു. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പ്രയാസം, ഇതിനു വേണ്ടിവരുó ചെലവ് തുടങ്ങിയവയാണ് ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്.

4 comments:

Unknown said...

ഡ്രൈവര്‍മാരുടെ ദൌര്‍ലഭ്യം പല കമ്പനികളെയും ബാധിക്കുന്നു. ആവശ്യക്കാര്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാരുടെ അഭാവം മൂലം കരാറുകള്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ പറയുന്നു. ഡ്രൈവര്‍മാരാകട്ടെ ഉയര്‍ന്ന വേതനമാണ് ചോദിക്കുന്നത്.

ദീപക് രാജ്|Deepak Raj said...

അപ്പോള്‍ അവിടെ സ്കോപ്പ് ഉണ്ടല്ലേ.... മലയാളി വണ്ടി ഒട്ടന്മാരെ ഒരു സ്ഥലം ഒഴിവുണ്ട് പോയ്ക്കൂ.

Unknown said...

ദീപക്,ഒഴിവെക്കെയുണ്ട് പക്ഷെ മലയാളി വണ്ടി ഒട്ടന്മാരെ.......ഇതു മറക്കരുത്”ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പ്രയാസം, ഇതിനു വേണ്ടിവരുന്ന ചിലവ് തുടങ്ങിയവയാണ് ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്“(ഇത് നാട്ടില്‍ ലൈസന്‍സ് കിട്ടുന്നതു പോലെയല്ല!)

ClicksandWrites said...

ഇതു ഖത്തറിലെ മാത്രം പ്രശ്നമല്ല. യു എ ഇ യിലും ഇതു തന്നെ സ്ഥിതി. പരിചയവും, ലൈസന്‍സും ഉള്ളവര്‍ക്കു സാധ്യത ഉള്ള സമയം തന്നെ.