Sunday, January 18, 2009

മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ദോഹ:സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, രാജ്യസഭാഗം പി.വി.അബ്ദുള്‍ വഹാബ്, ബഹ്‌റൈനിലെ വ്യവസായ പ്രമുഖനായ അലി എന്നിവര്‍ക്ക് ദോഹാ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചില്‍ സ്വീകരണം നല്‍കി.

ഇന്ത്യന്‍ എംബസിയിലെ ബഷീര്‍, കെ.എം.സി.സി.പ്രസിഡന്റ് പി.കെ.അബ്ദുല്ല, ഉപദേശക സമിതി ചെയര്‍മാന്‍ പാറക്കല്‍ അബ്ദല്ല, പി.എസ്.എച്ച്. തങ്ങള്‍, ബഷീര്‍ എടരിക്കോട്, പി.എ.മുബാറക്ക്, ദുബായിലെ വാണിജ്യ പ്രമുഖനായ പി.എ.റഹ്മാന്‍, സൈനുല്‍ ആബിദീന്‍, പി.എ.മുബാറക്, അഹമ്മദ് അടിയോട്ടില്‍, അഹമ്മദ് പാതിരിപ്പറ്റ, തായമ്പത്ത് കുഞ്ഞാലി, റോളക്‌സ് മുഹമ്മദ്ഹാജി തുടങ്ങിയവര്‍ നേതാക്കളെ സ്വീകരിക്കാന്‍ വി.ഐ.പി. ലോഞ്ചിലെത്തിയിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, രാജ്യസഭാഗം പി.വി.അബ്ദുള്‍ വഹാബ്, ബഹ്‌റൈനിലെ വ്യവസായ പ്രമുഖനായ അലി എന്നിവര്‍ക്ക് ദോഹാ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചില്‍ സ്വീകരണം നല്‍കി.