Sunday, January 18, 2009

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രവാസികള്‍ക്കായുള്ള ഫാക്ടറി ഉദുമല്‍പേട്ടയില്‍



ദോഹ:തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയിലെ അംഗങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ലക്ഷ്യത്തോടെ അംഗങ്ങള്‍ക്ക് പങ്കാളിത്തം നല്‍കി ഗോട്ട്ഡിപ് ഗാല്‍വനൈസേഷന്‍ ആന്‍ഡ് ഫാബ്രിക്കേഷന്‍ ഫാക്ടറി ഉദുമല്‍പേട്ടയില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വേദി മുഖ്യ രക്ഷാധികാരി അഡ്വ. സി.കെ. മേനോന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഴരക്കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഫാക്ടറി സ്ഥാപിക്കുന്നതിനായി മൂന്നേമുക്കാല്‍ കോടി രൂപ പിരിഞ്ഞുകിട്ടിയതായി അദ്ദേഹം പറഞ്ഞു.

25,000 രൂപ വീതം വേദി അംഗങ്ങളായുള്ള 300 പേരും ബാക്കി തുക 12 ഡയറക്ടര്‍മാരും മുടക്കും. ജവനരി 29ന് തറക്കല്ലിടല്‍ കര്‍മം നടക്കും. എന്‍.ആര്‍.ഐ. സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയില്‍ ഒരു സഹകരണ സൊസൈറ്റി തുടങ്ങാനും പരിപാടിയുണ്ട്. സ്‌കൂളുകളും മറ്റും തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. 1000 രൂപ വീതമാണ് ഷെയറുകള്‍ ഈടാക്കുന്നത്. 1000 പേര്‍ക്ക് സൊസൈറ്റിയില്‍ അംഗങ്ങളാകാന്‍ കഴിയും.

കഴിഞ്ഞ വര്‍ഷം സൗഹൃദവേദി 35 ലക്ഷം രപൂയുടെ സഹായങ്ങളാണ് നല്‍കിയത്. മൊത്തം ഒമ്പതിനായിരം അംഗങ്ങളാണ് വേദിയിലുള്ളത്. അംഗത്വം പുതുക്കിയ 4000 അംഗങ്ങളാണ് സ്ഥിരാംഗങ്ങള്‍. സംഘടനയിലെ മരിച്ച ആറുപേരുടെ കുടുംബത്തിന് 3 ലക്ഷം രൂപ വീതം 18 ലക്ഷം രൂപ സുരക്ഷാപദ്ധതിയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്. നൂറു പേര്‍ക്ക് പെന്‍ഷന്‍ വക 10 ലക്ഷം രൂപയും രോഗബാധിതര്‍ക്ക് ചികിത്സാര്‍ഥം മൊത്തം നാലു ലക്ഷം രൂപയും നല്‍കിയതായി മേനോന്‍ വെളിപ്പെടുത്തി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയിലെ അംഗങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ലക്ഷ്യത്തോടെ അംഗങ്ങള്‍ക്ക് പങ്കാളിത്തം നല്‍കി ഗോട്ട്ഡിപ് ഗാല്‍വനൈസേഷന്‍ ആന്‍ഡ് ഫാബ്രിക്കേഷന്‍ ഫാക്ടറി ഉദുമല്‍പേട്ടയില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വേദി മുഖ്യ രക്ഷാധികാരി അഡ്വ. സി.കെ. മേനോന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഴരക്കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഫാക്ടറി സ്ഥാപിക്കുന്നതിനായി മൂന്നേമുക്കാല്‍ കോടി രൂപ പിരിഞ്ഞുകിട്ടിയതായി അദ്ദേഹം പറഞ്ഞു.