Thursday, January 22, 2009
പലസ്തീന്‍ പ്രായോഗിക പരിഹാരം വേണം:പൈതൃകം സെക്രട്ടറിയേറ്റ്
ദോഹ:പലസ്തീന്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വതവും സമാധാനപരവുമായ പ്രായോഗിക പരിഹാരം വേണമെന്ന് കഴിഞ്ഞദിവസം ദോഹയില്‍ ചേര്‍ന്ന ഖത്തര്‍ പൈതൃകം കലാസാഹിത്യ വേദി സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍റ്റെ വെടിനിറുത്തല്‍ കൊണ്ട്മാത്രം കാര്യമില്ലെന്നും, അധിനിവേശസേന പൂര്‍ണമായും പിന്‍മാറണമെന്നും ആവശ്യപ്പെട്ട യോഗത്തില്‍ ഇസ്രായേലുമായി വാണിജ്യകരാര്‍ വിഛേദിച്ച ഖത്തര്‍ ഗവര്‍മെന്റിനേയും അമീറിനേയും യോഗം അഭിനദിച്ചു.
ഇസ്രായേല്‍ സേനയുടെ ക്രൂരപീഡനത്തിനിരയായ പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച യോഗത്തില്‍ നിസാര്‍ തൌഫീഖ്, എം.ടി.നിലമ്പൂര്‍, വി.കെ.എം.കുട്ടി, സുബൈര്‍ വാഴമ്പുറം, റഫീഖ് മേച്ചേരി, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
1 comment:
പലസ്തീന്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വതവും സമാധാനപരവുമായ പ്രായോഗിക പരിഹാരം വേണമെന്ന് കഴിഞ്ഞദിവസം ദോഹയില്‍ ചേര്‍ന്ന ഖത്തര്‍ പൈതൃകം കലാസാഹിത്യ വേദി സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.
Post a Comment