Wednesday, January 21, 2009
എസ്.ബി.ടി.യില്‍ ഇ ഫണ്ട് ട്രാന്‍സ്ഫര്‍ അടുത്ത മാസം മുതല്‍
ദോഹ:പതിനഞ്ചു മിനിറ്റിനകം ഇന്ത്യയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും പണമെത്തിക്കുന്ന ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഫിബ്രവരി മുതല്‍.
എസ്.ബി.ടി. ഇന്റര്‍നാഷണല്‍ ബാങ്കിങ് സര്‍വീസ് മാനേജര്‍ സി.എസ്. ഗോപാലകൃഷ്ണനും എസ്.ബി.ടി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടി.ജി. സുധാകര റാവുവും സിറ്റി എക്‌സ്‌ചേഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഷറഫ് പി. ഹമീദും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പണമയച്ചുകഴിഞ്ഞാല്‍ അക്കൗണ്ടില്‍ വരവ് ചേര്‍ത്ത വിവരം എസ്.എം.എസ്. മുഖേന മൊബൈലില്‍ ലഭ്യമാകും. എസ്.ബി.ടി.യുടെ വെബ്‌സൈറ്റ് വഴിയും വിവരങ്ങളറിയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.
ലഭിക്കുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് വെബ്‌സൈറ്റിലൂടെ വിവരമറിയുന്ന സമ്പ്രദായം ആദ്യമായിട്ടാണ് നിലവില്‍ വരുന്നതെന്ന് ഷറഫ് പി. ഹമീദ് പറഞ്ഞു.
എസ്.ബി.ടി.യുടെ മറ്റെല്ലാ സേവനങ്ങളും സിറ്റി എക്‌സ്‌ചേഞ്ചില്‍ ലഭ്യമാവും. അക്കൗണ്ട് തുടങ്ങാനും സൗകര്യമേര്‍പ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
പതിനഞ്ചു മിനിറ്റിനകം ഇന്ത്യയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും പണമെത്തിക്കുന്ന ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഫിബ്രവരി മുതല്‍.
Post a Comment