Friday, January 30, 2009

റയാന്‍, ഉംസലാല്‍ പ്രദേശങ്ങളില്‍ വ്യാപകമായ റെയ്ഡ്

ദോഹ:റയാന്‍, ഉംസലാല്‍ പ്രദേശങ്ങളില്‍ മുനിപ്പാലിറ്റിയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച ഒന്നിലധികം റസ്റോറന്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അധികൃതര്‍ പൂട്ടി.

നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പെര്‍മിറ്റ് ലഭിക്കാതെ കെട്ടിടങ്ങളില്‍ പുതുതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 50 കേസുകള്‍ നിയമ നടപടികള്‍ക്കായി പോലീസിന് കൈമാറിയിട്ടുണ്ട്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

റയാന്‍, ഉംസലാല്‍ പ്രദേശങ്ങളില്‍ മുനിപ്പാലിറ്റിയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച ഒന്നിലധികം റസ്റോറന്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും അധികൃതര്‍ പൂട്ടി.

ഏ.ആര്‍. നജീം said...

ഖത്തറില്‍ ആണെങ്കിലും ഖത്തറിലെ പല കാര്യങ്ങളും ചിലപ്പോള്‍ ഞാന്‍ അറിയുന്നത് സഗീറിന്റെ പോസ്റ്റിലൂടെയാണെന്നതാണ് സത്യം...

അല്‍ ഖൂറില്‍ വല്ല ചെക്കിങ്ങും വന്നാല്‍ എന്നെ ഒന്ന് വിളിച്ച് പറയണേ.... :)

നന്ദി..