Wednesday, January 28, 2009
ലോകത്തിലെ ഏറ്റവും വലിയ ട്രക്ക് പാര്‍ക്കിംഗ് ഖത്തറില്‍ ഉത്ഘാടനം ചെയ്തു
ദോഹ:ലോകത്തിലെ ഏറ്റവും വലിയ ട്രക്ക് പാര്‍ക്കിംഗ് സൌകര്യം ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ യാഥാര്‍ഥ്യമായി.അമേരിക്കയിലെ ഇയോവയിലെ പാര്‍ക്കിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ബര്‍വ അല്‍ബറാഹ പദ്ധതി ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പോഷക കമ്പനിയായ ബര്‍വ അല്‍ബറാഹ നിര്‍മിച്ച ഇത് മിഡിലീസ്റ്റിലെതന്നെ ഇത്തരത്തിലെ ആദ്യത്തേതാണെന്ന് ബര്‍വ അധികൃതര്‍ അവകാശപ്പെട്ടു.
4200 ഹെവി വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. കൂടാതെ ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ സെന്റര്‍, ഡീസല്‍ സ്റ്റേഷന്‍, എക്സിബിഷന്‍ ഹാള്‍, വാഹനലേല കേന്ദ്രം, യൂസ്ഡ് കാര്‍ ഷോറൂം, ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, കഫറ്റീരിയകള്‍ തുടങ്ങിയ സൌകര്യങ്ങളും ഇവിടെ ഒരുക്കും. ബര്‍വ അല്‍ബറാഹയുടെ ഒന്നാം ഘട്ടമാണിത്.
തൊഴിലാളികള്‍ക്കായി ആധുനിക സൌകര്യങ്ങളുള്ള താമസകേന്ദ്രമാണ് രണ്ടാം ഘട്ടം. ഏകദേശം 50,000 തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന ഇത് രണ്ടുവര്‍ഷത്തിനുശേഷമാണ് യാഥാര്‍ഥ്യമാവുകയെന്ന് ബര്‍വ അല്‍ബറാഹ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇബ്രാഹീം യൂസുഫ് ഫഖ്റു പറഞ്ഞു. ട്രക്ക് പാര്‍ക്ക് കേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗാനിം ബിന്‍ സഅ്ദ് അല്‍സഅദ് ഉള്‍പ്പെടെ ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഉന്നതാധികാരികള്‍ ട്രക്ക് പാര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
600 മില്യന്‍ റിയാല്‍ മുതല്‍മുടക്കിയാണ് ട്രക്ക് പാര്‍ക്ക് നിര്‍മിച്ചത്. ഇന്‍ഡസ്ട്രില്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52ലുള്ള റൌണ്ട്എബൌട്ടില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് 6,75,878 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ട്രക്ക് പാര്‍ക്ക്. 800 ട്രക്കുകള്‍മാത്രം ഉള്‍ക്കൊള്ളാവുന്നതായിരുന്നു അമേരിക്കയിലെ ഇയോവയിലെ പാര്‍ക്ക്.ഇതിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ബര്‍വ അല്‍ബറാഹ പദ്ധതി ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ട്രക്കുകളുടെ പാര്‍ക്കിംഗ് സ്ഥലം അനുവദിക്കലും നിരക്ക് ഈടാക്കലും എളുപ്പത്തിലും ശാസ്ത്രീയമായും നിര്‍വഹിക്കാന്‍ കഴിയുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആധുനിക കണ്‍ട്രോള്‍ സംവിധാനം പാര്‍ക്കിന്റെ പ്രത്യേകതയാണ്. ട്രക്കുകളുടെ വരവും പോക്കും എളുപ്പത്തിലാക്കാന്‍ എട്ട് പ്രവേശനകവാടവും 12 എക്സിറ്റുകളും നിര്‍മിച്ചിട്ടുണ്ട്.
16,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഡീസല്‍ സ്റ്റേഷന്‍, 4500 ചതുരശ്ര മീറ്ററില്‍ ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ കേന്ദ്രം എന്നിവയും സുസജ്ജമായിട്ടുണ്ട്. പദ്ധതിയുടെ പ്രചാരണം ഉദ്ദേശിച്ച് ആദ്യ മൂന്നുമാസം പാര്‍ക്കിംഗ് സൌജന്യമായിരിക്കും. മണിക്കൂര്‍, ദിവസം, മാസം, വര്‍ഷം എന്നിങ്ങനെ സൌകര്യപ്രദമായ രീതിയില്‍ പാര്‍ക്കിംഗ് നിരക്ക് ഈടാക്കും.പാര്‍ക്ക് ചെയ്യുന്ന സമയപരിധി പരിഗണിച്ചാണ് ട്രക്കുകള്‍ക്ക് സ്ഥലം അനുവദിക്കുകയെന്ന് പ്രോജക്ട് മാനേജര്‍ മുഹമ്മദ് അഹ്മദ് ഇല്‍മാദി പറഞ്ഞു.
പ്രധാന കവാടത്തില്‍ ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ മലയാളം ഉള്‍പ്പെടെ ആറു ഭാഷകളില്‍ എഴുതിവെച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, ബംഗാളി, ഫിലിപ്പൈനി എന്നിവയാണ് മറ്റ് ഭാഷകള്‍. ഡ്രൈവര്‍മാര്‍ക്ക് പ്രഥാമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റുമുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍, കഫറ്റീരിയകള്‍, പള്ളി എന്നിവയും പാര്‍ക്കിലുണ്ട്
Subscribe to:
Post Comments (Atom)
2 comments:
ദോഹ:ലോകത്തിലെ ഏറ്റവും വലിയ ട്രക്ക് പാര്‍ക്കിംഗ് സൌകര്യം ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ യാഥാര്‍ഥ്യമായി.അമേരിക്കയിലെ ഇയോവയിലെ പാര്‍ക്കിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ബര്‍വ അല്‍ബറാഹ പദ്ധതി ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ഈ വാര്‍ത്താ ബ്ലോഗ് അപ് ടു ഡേറ്റ് ആണല്ലോ...
ആശംസകള്‍...
Post a Comment