
ദോഹ:ഗാസ ദുരിതാശ്വാസത്തിനായി ഖത്തര്‍ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ സ്വരൂപിച്ച 25001 റിയാലിന്റെ ചെക്ക് റീച്ച് ഔട്ട് ടു ഏഷ്യ ഭാരവാഹികളെ ഏല്‍പ്പിച്ചു.
ഗാസയില്‍ ഇസ്രായീലിന്റെ കൊടുംക്രൂരതക്ക് വിധേയരായ മനുഷ്യരെ സഹായിക്കേണ്ടത് മനുഷ്യത്വപരമായ കടമയാണെന്നും ഈ രംഗത്ത് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പത്മശ്രീ സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരുകളില്ല. എല്ലാവരും ഏകമാനവികതയുടെ വാഹകരാവുകയും സഹകരണവും സൌഹാര്‍ദ്ധവും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് പ്രേമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഗിരീഷ് കുമാര്‍, ജോയന്റ് സെക്രട്ടറി അനില്‍ കുമാര്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
1 comment:
ഗാസ ദുരിതാശ്വാസത്തിനായി ഖത്തര്‍ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ സ്വരൂപിച്ച 25001 റിയാലിന്റെ ചെക്ക് റീച്ച് ഔട്ട് ടു ഏഷ്യ ഭാരവാഹികളെ ഏല്‍പ്പിച്ചു.
Post a Comment