Sunday, January 18, 2009
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി അവാര്‍ഡ് പ്രഖ്യാപിച്ചു
ദോഹ:രാഷ്ട്രീയരംഗത്തും പൊതുരംഗത്തും കറകളഞ്ഞ വ്യക്തിത്വം പുലര്‍ത്തുകയും സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ഘട്ടത്തില്‍ മാവേലി സ്റ്റോര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്ത ഇ.ചന്ദ്രശേഖരന്‍നായര്‍ക്ക് പരേതനായ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ സ്മരണാര്‍ഥം തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി ഏര്‍പ്പെടുത്തിയ പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി വേദി മുഖ്യരക്ഷാധികാരിയും വാണിജ്യപ്രമുഖനുമായ അഡ്വ. സി.കെ.മേനോന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ.എം.സീതിഹാബിന്റെ പേരില്‍ മാനവ സൗഹൃദത്തിനുള്ള പുരസ്‌കാരം മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.പി.യുമായ അബ്ദുസ്സമദ് സമദാനിക്കു നല്‍കും. മാധ്യമ പ്രവര്‍ത്തകനുള്ള മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സ്മാരക അവാര്‍ഡ് പി.ജി.എന്ന പേരില്‍ പ്രസിദ്ധനായ പി.ഗോവിന്ദപ്പിള്ളയ്ക്ക് നല്‍കും.
ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡ് സാമൂഹിക സേവനരംഗത്തെ ശ്രദ്ധേയനായ ഫാ.വര്‍ഗീസ് പാലത്തിങ്കലിനാണ്. എയിഡ്‌സ്‌രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫാദര്‍ തൃശ്ശൂരിലെ മാര്‍ കുണ്ടംകുളങ്ങര മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കോംപ്ലക്‌സ് ഡയറക്ടറാണ്.
ടി.വി.കൊച്ചുബാവയുടെ പേരിലുള്ള സാഹിത്യപുരസ്‌കാരം 'അമ്മ മലയാള'ത്തിന്റെ രചയിതാവ് കുരീപ്പുഴ ശ്രീകുമാറിന് നല്‍കും.
ബഹ്ദൂര്‍ സ്മാരക അഭിനയപ്രതിഭയ്ക്കുള്ള അവാര്‍ഡ് പ്രശ സ്ത സിനിമാതാരം മധുവിന് നല്‍കും.
രാമുകാര്യാട്ടിന്റെ പേരിലുള്ള സംവിധായക പ്രതിഭയ്ക്കുള്ള അവാര്‍ഡിന് പ്രശസ്ത സിനിമാ സംവിധായകന്‍ ശ്യാമപ്രസാദ് അര്‍ഹനായി. 'ഒരേകടല്‍' എന്ന സിനിമയുടെ സംവിധാനത്തിനാണ് അവാര്‍ഡ്.
വേദിയുടെ പ്രത്യേക ജൂറി അവാര്‍ഡ് മുന്‍മന്ത്രി പി.നൂറുദ്ദീന് നല്‍കാന്‍ തീരുമാനിച്ചതായി മേനോന്‍ വെളിപ്പെടുത്തി.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും, റമദപ്ലാസ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ അഡ്വ.സി.കെ.മേനോനു പുറമെ കെ.എം.അനില്‍, വി.കെ.സലീം, സലിം പൊന്നമ്പത്ത്, പി.ടി.തോമസ്, ഇ.കെ.രാജീവ് എന്നിവരും പങ്കെടുത്തു.
Subscribe to:
Post Comments (Atom)
1 comment:
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 2007 ലെ അവാര്‍ഡ് പ്രഖ്യാപിച്ചു. മുന്‍ സിവില്‍ സപ്ലൈസ് മന്ത്രിയായി ഇ.ചന്ദ്രശേഖരന്‍നായര്‍,മുന്‍ എം.പി.അബ്ദുസ്സമദ് സമദാനി,പി.ജി.എന്ന പി.ഗോവിന്ദപ്പിള്ള,
ഫാ.വര്‍ഗീസ് പാലത്തിങ്കല്‍,കുരീപ്പുഴ ശ്രീകുമാര്‍,സിനിമാതാരം മധു,സിനിമാ സംവിധായകന്‍ ശ്യാമപ്രസാദ്,
മുന്‍മന്ത്രി പി.നൂറുദ്ദീന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്
Post a Comment