Thursday, January 22, 2009

ഗാസ:ഖത്തര്‍ തപാല്‍സ്റ്റാമ്പിറക്കി



ദോഹ:ഗാസയുടെ വറ്റാത്ത കണ്ണുനീര്‍ ഇനി ഖത്തറിലെ പോസ്റ്റല്‍ സ്റ്റാമ്പുകളിലും. ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയായി ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേരാനും അവരെ സഹായിക്കാനും ഖത്തര്‍ പോസ്റ്റല്‍ കോര്‍പ്പറേഷന്‍ തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി.

സ്റ്റാമ്പുകള്‍ വിറ്റുകിട്ടുന്ന വരുമാനം മുഴുവന്‍ ഗാസയിലെ ജനങ്ങള്‍ക്കാശ്വാസമേകാന്‍ ചെലവഴിക്കുമെന്ന് പുതിയ സ്റ്റാമ്പ് പുറത്തിറക്കിക്കൊണ്ട് പോസ്റ്റല്‍ കോര്‍പ്പറേഷന്‍ (ക്യൂ - പോസ്റ്റ്) ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ അലി പ്രസ്താവിച്ചു.

ഖത്തറിലെ പ്രശസ്തമായ 'അരായ' ദിനപത്രത്തില്‍ ജോലി ചെയ്യുന്ന ഖത്തറി യുവതി സഈദ അല്‍ ബദറാണ് സ്റ്റാമ്പിലെ ചിത്രം രൂപകല്പന ചെയ്തത്. ഗാസയിലെ പെണ്‍കുട്ടിയുടെ വറ്റാത്ത കണ്ണുനീരാണ് കലാലോകത്തിനു മുമ്പിലവതരിപ്പിക്കുന്നത്.

ഗാസയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കാണ് സ്റ്റാമ്പുകള്‍ സമര്‍പ്പിക്കുന്നതെന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്തുകൊണ്ട് അല്‍അലി പ്രസ്താവിച്ചു. എട്ടുസ്റ്റാമ്പുകള്‍ പതിച്ച ശില്പമാണ് കലാകാരിക്കു സമ്മാനിച്ചത്.

80,000 സ്റ്റാമ്പുകളാണ് വില്പനയാരംഭിച്ചിട്ടുള്ളത്. 20,000 സോവനീര്‍ കാര്‍ഡുകളും പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്റല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തുനിന്നും ബ്രാഞ്ചുകളില്‍നിന്നും ഇവ വില്പന നടത്തും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയുടെ വറ്റാത്ത കണ്ണുനീര്‍ ഇനി ഖത്തറിലെ പോസ്റ്റല്‍ സ്റ്റാമ്പുകളിലും. ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയായി ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേരാനും അവരെ സഹായിക്കാനും ഖത്തര്‍ പോസ്റ്റല്‍ കോര്‍പ്പറേഷന്‍ തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി.