ദോഹ:ഒമ്പതു മാസമായി ഒരു ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് മോര്‍ച്ചറിയില്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് ഇയാള്‍ മരിച്ചത്. ആംബുലന്‍സില്‍ മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം അന്നു മുതല്‍ ഇവിടെ സൂക്ഷിച്ചിരിക്കയാണ്. 750 സീരിയല്‍ നമ്പറുള്ള ഈ മൃതദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ഇതു വരെ ലഭിച്ചിട്ടില്ലെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ഖാദര്‍ ഹാജി പറഞ്ഞു.
കഴിഞ്ഞ ജൂലൈ 23 ന് വാഹനാപകടത്തില്‍ മരിച്ച ഒരു സിക്കുകാരന്റെ മൃതദേഹം മാസങ്ങള്‍ക്കു ശേഷം ഇയാള്‍ ജോലി ചെയ്യുന്ന കമ്പനി ഉദ്യോഗസ്ഥന്മാരാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് ഹാജിക്ക അറിയിച്ചു.
ഒരു മാസമായി ഒരു ഇന്ത്യക്കാരിയുടെ മൃതദേഹവും ഹമദ് മോര്‍ച്ചറിയിലുണ്ട്. ഇവര്‍ വീട്ടു ജോലിയ്ക്ക് വന്ന് അവിടെ നിന്ന് പുറത്തു ചാടി ജോലി ചെയ്യുമ്പോള്‍ അധികൃതര്‍ പിടികൂടുകയായിരുന്നുവത്രേ. എട്ടു വര്‍ഷമായി ഇവര്‍ ഖത്തറിലെത്തിയിട്ട്. തടവില്‍ വച്ച് ഹൃദ്രോഗം മൂലം മരിച്ച ഇവരുടെ രേഖകള്‍ ഇപ്പോഴാണ് ലഭിച്ചത്. ഇവരുടെ മൃതദേഹം നാട്ടിലയക്കാന്‍ അവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
1 comment:
ഒമ്പതു മാസമായി ഒരു ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് മോര്‍ച്ചറിയില്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് ഇയാള്‍ മരിച്ചത്. ആംബുലന്‍സില്‍ മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം അന്നു മുതല്‍ ഇവിടെ സൂക്ഷിച്ചിരിക്കയാണ്. 750 സീരിയല്‍ നമ്പറുള്ള ഈ മൃതദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ഇതു വരെ ലഭിച്ചിട്ടില്ലെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ഖാദര്‍ ഹാജി പറഞ്ഞു.
Post a Comment