Friday, March 27, 2009

എഫ്.ഒ.ടി ഇന്റര്‍ സ്കൂള്‍ യുവജനോത്സവം സംഘടിപ്പിക്കും

ദോഹ:ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കലാസാംസ്കാരിക സംഘടനയായ 'ഫ്രണ്ട്സ് ഓഫ് തൃശൂര്‍' (എഫ്.ഒ.ടി) നാലാമത് ഇന്‍ര്‍ സ്കൂള്‍ പെയ്ന്റിംഗ് മത്സരം പ്രഖ്യാപിച്ചു.

ഖത്തറിലെ 7 ഇന്ത്യന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ചാണ് ഏപ്രില്‍ 17 ന് മത്സരം സംഘടിപ്പിക്കുന്നത്. ബിര്‍ള പബ്ളിക് സ്കൂളിലായിരിക്കും മത്സരം നടക്കുന്നത്.

ഒമ്പതംഗ ജൂറി കമ്മിറ്റി മത്സരഫലം അന്നു തന്നെ ബിര്‍ള സ്കൂളില്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രഖ്യാപിക്കുകയും വിജയികള്‍ക്കുള്ള സമ്മാന വിതരണം നടകക്കുകയും ചെയ്യും.

മത്സരാര്‍ത്ഥികള്‍ക്കു പുറമേ സംഘാടക മികവു പുലര്‍ത്തുന്ന സ്കൂളിനും പ്രത്യേക സമ്മാനമുണ്ട്.

വിവിധ ക്ളാസുകളിലെ വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. മത്സരത്തിനുള്ള അപേക്ഷാ ഫോറങ്ങളും നിബന്ധനകളും അതാതു സ്കൂളുകളില്‍ നിന്ന് ലഭിക്കും.

സ്കൂള്‍ അധികൃതരുടെ ഒപ്പും സീലും ഉള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7 ന് മുമ്പ് എഫ്.ഒ.ടി ഓഫീസില്‍ ലഭിച്ചിരിക്കണം.

ഫോട് ഓഫീസില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുമെന്ന് ഫോട് പുറത്തിക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കലാസാംസ്കാരിക സംഘടനയായ 'ഫ്രണ്ട്സ് ഓഫ് തൃശൂര്‍' (എഫ്.ഒ.ടി) നാലാമത് ഇന്‍ര്‍ സ്കൂള്‍ പെയ്ന്റിംഗ് മത്സരം പ്രഖ്യാപിച്ചു.

Anonymous said...

ചന്ദ്രമതി ഫെബ്രുവരിയില്‍ read: http://koodothram.vox.com/