Sunday, July 19, 2009

ചാവക്കാട് നിന്ന് 1000 പേര്‍ ഗള്‍ഫിലേക്ക്

ദോഹ:ചാവക്കാട്‌ നിന്ന്‌ 1000 പേരെ ഒരു രൂപ പോലും കൈപ്പറ്റാതെ ഗള്‍ഫില്‍ കൊണ്ടുപോകുമെന്ന്‌ പത്മശ്രീപുരസ്‌കാരജേതാവ് സി.കെ.മേനോന്‍ പ്രഖ്യാപിച്ചു.

ഇന്നലെ ചാവക്കാട് നടന്ന ആശ്രയഭവനത്തിന്റെ ശിലാസ്ഥാപന വേദിയില്‍ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.ആശ്രയഭവനം നിര്‍മിക്കാന്‍ 10 ലക്ഷം സംഭാവന ഇദ്ദേഹം നല്‍കുകയും ചെയ്‌തു. 1000 പേരെ ഗള്‍ഫില്‍ കൊണ്ടുപോകുന്നവരുടെ പേരുവിവരങ്ങളടങ്ങുന്ന പട്ടിക തയ്യാറാക്കാന്‍ നഗരസഭാ ചെയര്‍മാനേയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി.

നഗരസഭാ ചെയര്‍മാന്‍ എം.ആര്‍.രാധാകൃഷ്‌ണന്‍ അധ്യക്ഷനായി. എം.എ.സുമംഗല, എം.ബി.പ്രസന്നന്‍, എ.എച്ച്‌.അക്‌ബര്‍, ഷീജപ്രശാന്ത്‌, പ്രതിപക്ഷനേതാവ്‌ കെ.നവാസ്‌, കെ.മണി, കെ.കെ.സുധീരന്‍, എം.എം.സിദ്ധിഖ്‌, ഇ.പി.സുരേഷ്‌, അഷറഫ്‌അലി, പി.കെ.സെയ്‌താലിക്കുട്ടി, ഹനീഫ്‌ ചാവക്കാട്‌, ആര്‍.എസ്‌.ഹമീദ്‌, സെക്രട്ടറി ആര്‍.രാജേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

1 comment:

Unknown said...

ചാവക്കാട്‌ നിന്ന്‌ 1000 പേരെ ഒരു രൂപ പോലും കൈപ്പറ്റാതെ ഗള്‍ഫില്‍ കൊണ്ടുപോകുമെന്ന്‌ പത്മശ്രീപുരസ്‌കാരജേതാവ് സി.കെ.മേനോന്‍ പ്രഖ്യാപിച്ചു.