Wednesday, July 1, 2009

ദോഹ കപ്പലപകടം: മരിച്ച 30 പേരില്‍ 16 പേര്‍ ഇന്ത്യാക്കാര്‍

ദോഹ:ഖത്തര്‍ തീരത്ത് ഇന്നലെ മുങ്ങിയ ഡമാസ് വിക്ടറി കപ്പലിലെ 35 പേരില്‍ 30 പേര്‍ മരിച്ചു അതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു. മരിച്ചവരില്‍ മലയാളികള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബാലകൃഷ്‌ണന്‍, വേലായുധന്‍, ജയ്‌സണ്‍ മാത്യു, പ്രഭു ചെല്ലം എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. ഖത്തറിലെ ഇന്ത്യന്‍ എംബസി പി.ടി. ഐയെ അറിയിച്ചതാണിത്‌. രക്ഷപ്പെട്ട വിവരം ജയ്‌സണ്‍ തന്നെയാണ്‌ വീട്ടില്‍ വിളിച്ചറിയിച്ചത്‌.

എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തൊഴിലാളികളെ കൊണ്ടുപോകുന്ന മലയാളിയായ ജോര്‍ജ്‌മാത്യുവിന്റെ 'ഡമാസ്‌ വിക്ടറി'യെന്ന കപ്പലാണ്‌ മുങ്ങിയത്‌. ദോഹ തുറമുഖത്തുനിന്നും എട്ട്‌ നോട്ടിക്കല്‍മൈല്‍ അകലെ കപ്പല്‍ചാനല്‍ തുടങ്ങുന്ന സ്ഥലത്തുവച്ചാണ്‌ അപകടമുണ്ടായത്‌. ഖത്തറിലെ എച്ച്‌.ബി.കെ ക്ലീനിങ്‌ എന്ന കമ്പനിയാണ്‌ കപ്പല്‍ വാടകയ്‌ക്കെടുത്തിരുന്നത്‌. മോശം കാലാവസ്‌ഥയാണ്‌ അപകടകാരണമെന്നാണ്‌ കരുതുന്നത്‌.

മലയാളികള്‍ കഴിഞ്ഞാല്‍ ഇന്‍ഡോനീഷ്യക്കാരും ബംഗ്ലാദേശികളും നേപ്പാളികളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്‌. ഖത്തര്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്‌.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ തീരത്ത് ഇന്നലെ മുങ്ങിയ ഡമാസ് വിക്ടറി കപ്പലിലെ 35 പേരില്‍ 30 പേര്‍ മരിച്ചു അതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു. മരിച്ചവരില്‍ മലയാളികള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.