ദോഹ:ഖത്തറിലെ അറിയപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ സി വര്‍ഗ്ഗീസിന്റെ സ്മരണയ്ക്കായി കെ സി വര്‍ഗ്ഗീസ് ഫൌണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച സാമൂഹിക പ്രവര്‍ത്തകനായി ഖത്തറിലെ അലി ഇന്‍ര്‍നാഷണല്‍ ജനറല്‍ മാനേജര്‍ കെ മുഹമ്മദ് ഈസ അര്‍ഹനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിലും കലാ കായിക രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമെന്നതിനു പുറമെ ജീവകാരുണ്യ രംഗത്തെ അദ്ദേഹത്തിന്റെ വ്യതിരക്തമായ ഇടപെടലാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി ചെയര്മാന് പത്മശ്രീ അഡ്വ സി കെ മേനോന് പറഞ്ഞു.
31 വര്‍ഷമായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്ന മാധ്യമ പ്രവര്‍ത്തകനായ ദുബൈ കേന്ദ്രമായ 'ഗള്‍ഫ് ടുഡെ' ഇംഗ്ളീഷ് ദിനപത്രത്തിന്റെ പത്രാധിപര്‍ പി വി വിവേകാനന്ദനാണ് മാധ്യമ പുരസ്കാരം. പത്രപ്രവര്‍ത്തന രംഗത്ത് വിവേകാന്ദന് അര്‍പ്പിച്ച സേവനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജഡ്്ജിംഗ് കമ്മിറ്റി വിലയിരുത്തി.
പത്മശ്രീ സി കെ മേനോന് ചെയര്‍മാനും ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന് കണ്‍വീനറുമായ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
കെ സി ജോസഫ് എം എല്‍ എ, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് പ്രസിഡന്റ് ഡോ മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ്, ഇന്‍കാസ് ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ജോസഫ് കുറ്റുമ്മല് ഷാര്‍ജ, ആനി വര്‍ഗ്ഗീസ്, സലീം പൊന്നമ്പത്ത് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
ഈ മാസം 31-നാണ് പുരസ്കാരം കൈമാറുക. ബഹുമതി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളില്‍ വെച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവും കെ സി വര്‍ഗ്ഗീസ് ഫൌണ്േടഷന് രക്ഷാധികാരിയുമായ ഉമ്മന്‍ ചാണ്ടിയായിരിക്കും നല്‍കുക. കെ സി വര്‍ഗ്ഗീസിന്റെ സഹോദരന് കൂടിയായ കെ സി ജോസഫ് എം എല്‍ എയുള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
കെ സി വര്‍ഗ്ഗീസ് ഫൌണ്േടഷന് സന്നദ്ധ രംഗത്ത് സജീവമായി ഇടപെടുന്നുണ്ടെന്നും നേരത്തെ പ്രഖ്യാപിച്ച കോട്ടയം കാരിത്താസ് കാന്‍സര്‍ കെയര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്കുള്ള 12 മുറികളടങ്ങിയ വാര്‍ഡ് ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി നിലകൊള്ളുന്നുണ്ടെന്നും കെ സി വര്‍ഗ്ഗീസിന്റെ പത്നി ആനി വര്‍ഗ്ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗ്ഗീസിന്റെ ചരമദിനത്തില്‍ ചങ്ങാനേശ്ശേരി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പത്മശ്രീ സി കെ മേനോന്, കെ കെ ഉസ്മാന്, കെ എം വര്‍ഗ്ഗീസ്, ജോപ്പച്ചന്‍ തുടങ്ങിയവരും സംബന്ധിച്ചു.
1 comment:
ഖത്തറിലെ അറിയപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ സി വര്‍ഗ്ഗീസിന്റെ സ്മരണയ്ക്കായി കെ സി വര്‍ഗ്ഗീസ് ഫൌണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
Post a Comment