Wednesday, July 29, 2009

ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ 'വേനല്‍ ഉത്സവം'

ദോഹ:ഖത്തറിലെ ജില്ലാതല സാംസ്‌കാരിക കൂട്ടായ്മയായ ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ വേനല്‍ ഉത്സവം സംഘടിപ്പിക്കുന്നു. ആഗസ്ത് 14ന് വൈകീട്ട് നാലു മുതല്‍ നടക്കുന്ന വേനല്‍ ഉത്സവം മുംതസയിലെ സംഘടനയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് അരങ്ങേറുക.

വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വേനല്‍ ഉത്സവത്തില്‍ വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കുമായി വേനല്‍ക്കൂടാരവും പാചക മത്സരവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ചിക്കന്‍ ബിരിയാണി, നോണ്‍വെജിറ്റബിള്‍ കട്‌ലറ്റ്, വെജിറ്റേറിയന്‍ കറി, പായസം, തൃശ്ശൂരിയന്‍ ചിക്കന്‍ കറി, പുഡിങ് എന്നീ ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം.

വേനല്‍ക്കൂടാരത്തില്‍ താത്പര്യമുള്ള മുഴുവന്‍ മലയാളി കുട്ടികള്‍ക്കും സൗജന്യമായി പങ്കെടുക്കാന്‍ അവസരം ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്ത് ഏഴിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 6008632, 5864454, 4317273 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

1 comment:

Unknown said...

ഖത്തറിലെ ജില്ലാതല സാംസ്‌കാരിക കൂട്ടായ്മയായ ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ വേനല്‍ ഉത്സവം സംഘടിപ്പിക്കുന്നു. ആഗസ്ത് 14ന് വൈകീട്ട് നാലു മുതല്‍ നടക്കുന്ന വേനല്‍ ഉത്സവം മുംതസയിലെ സംഘടനയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് അരങ്ങേറുക.