ദോഹ:അപകടത്തില്‍ നട്ടെല്ലിനു സാരമായ പരിക്കേറ്റ് ഒരു വര്‍ഷത്തോളമായി റുമേലാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട സ്വദേശി മുരളീധരന്‍ നായരാണ് കഴിഞ്ഞദിവസം സ്വദേശത്തേക്ക് തിരിച്ചത്.
കമ്പനി നല്‍കിയ മൂന്നുലക്ഷം ഖത്തര്‍ റിയാല്‍ (ഏതാണ്ട് 40 ലക്ഷം രൂപ) നഷ്ടപരിഹാരം വാങ്ങിയാണ് അപകടം വീല്‍ച്ചെയറിലേക്കു മാറ്റിയ മുരളീധരന്‍ നായര്‍ മടങ്ങിയത്.
ഖത്തറിലെ ഒരു കമ്പനി ഗോഡൗണില്‍ ജോലി ചെയ്യുകയായിരുന്ന ഈ മലയാളി കെട്ടിടത്തിനു മുകളില്‍ വയറിങ് ജോലി ചെയ്യുന്നതിനിടയില്‍ കോണി തകര്‍ന്നുവീണാണ് നട്ടെല്ലിനു പരിക്കേറ്റത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് സംഭവം. റുമേലാ ഹോസ്പിറ്റലിലെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ കമ്പനി അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നില്ല.
അതുകാരണം നഷ്ടപരിഹാരം ലഭിച്ചില്ല. ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന സാമൂഹിക പ്രവര്‍ത്തകനായ അസ്മാ അബ്ദുള്‍ റഹ്മാന്‍ കുടുംബത്തിന്റെ അവസ്ഥ ഉന്നതാധികാര കേന്ദ്രങ്ങളിലെത്തിച്ചതോടെയാണ് നിയമം മുരളീധരന് തുണയായത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വയുടെ സഹായത്തോടെ കമ്പനി അധികൃതരുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് കമ്പനി മൂന്നുലക്ഷം റിയാല്‍ നാല്‍കാന്‍ സന്നദ്ധരായത്.
1 comment:
അപകടത്തില്‍ നട്ടെല്ലിനു സാരമായ പരിക്കേറ്റ് ഒരു വര്‍ഷത്തോളമായി റുമേലാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട സ്വദേശി മുരളീധരന്‍ നായരാണ് കഴിഞ്ഞദിവസം സ്വദേശത്തേക്ക് തിരിച്ചത്.
Post a Comment