ദോഹ:തൃശൂര്‍ ജില്ലാ സൌഹൃദ വേദി അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നവരും പുതുക്കുന്നവരും ഡിസംബര്‍ 15-നകം സംഘടനാ ഭാരവാഹികളെ സമീപിക്കണമെന്ന് വേദി അറിയിച്ചു. ഇപ്പോള്‍ ഖത്തറിനു പുറത്തുള്ളവരും തങ്ങളുടെ അംഗത്വം പുതുക്കാനാവശ്യമായ രേഖകള്‍ നല്‍കേണ്ടതാണ്.
തൃശൂര്‍ ജില്ലയിലെ വിവിധ ജാതി മത വിഭാഗങ്ങളില്‍ പെട്ടവരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൌഹൃദ വേദി കലാ സാംസ്കാരിക സാമൂഹിക സന്നദ്ധ രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന സംഘടനയാണ്. നാലായിരത്തിലധികം അംഗങ്ങളുള്ള സംഘടനയ്ക്ക് കീഴില്‍ കുടുംബ സുരക്ഷാ പദ്ധതി, പെന്ഷന് പദ്ധതി, കാന്‍സര്‍ രോഗികള്‍ക്കായി കാരുണ്യ പദ്ധതി തുടങ്ങിയവ നടത്തി വരുന്നു.
ഗുരുതരമായ രോഗങ്ങള്‍ കൊണ്ടോ മറ്റു പ്രയാസങ്ങള്‍ കൊണ്ടോ കഷ്ടപ്പെടുന്ന വേദി അംഗങ്ങള്‍ക്കും അടിയന്തിര സഹായം അനുവദിക്കാന്‍ സംഘടന ശ്രദ്ധിക്കാറുണ്ട്.
കൂടൂതല്‍ വിവരങ്ങള്‍ക്ക് വേദിയുടെ 3571882 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.
1 comment:
തൃശൂര്‍ ജില്ലാ സൌഹൃദ വേദി അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നവരും പുതുക്കുന്നവരും ഡിസംബര്‍ 15-നകം സംഘടനാ ഭാരവാഹികളെ സമീപിക്കണമെന്ന് വേദി അറിയിച്ചു. ഇപ്പോള്‍ ഖത്തറിനു പുറത്തുള്ളവരും തങ്ങളുടെ അംഗത്വം പുതുക്കാനാവശ്യമായ രേഖകള്‍ നല്‍കേണ്ടതാണ്.
Post a Comment