Tuesday, September 27, 2016

സ്വകാര്യ കിന്റർഗാര്‍ഡനുകളുടെ പ്രവര്‍ത്തനം വിലയിരുത്തും.


ദോഹ: ഈ അധ്യയനവര്‍ഷം മുതല്‍ സ്വകാര്യ കിന്റർഗാര്‍ഡനുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പ്രൈവറ്റ് സ്‌കൂള്‍ ഓഫീസ് തീരുമാനിച്ചു.

കിന്റർഗാര്‍ഡനുകളുടെയും ഉടമസ്ഥരുമായും മേധാവികളുമായും നടത്തിയ വാര്‍ഷികയോഗത്തില്‍ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍ ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിലയിരുത്തലിനും പരിശോധനക്കുമായി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എല്ലാ കിന്റർഗാര്‍ഡനുകള്‍ക്കും ഉടന്‍ അറിയിപ്പ് നല്‍കും. കുട്ടികള്‍ക്ക് വിവിധ കേന്ദ്രങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളും സേവനങ്ങളും കണക്കിലെടുത്ത് അവയെ തരംതിരിക്കും.

സ്‌കൂളിന്റെ പ്രകടനം സംബന്ധിച്ച് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും സംതൃപ്തി അറിയുന്നതിനായി സര്‍വേ നടത്താനും സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ അധ്യയനവര്‍ഷം മുതല്‍ സ്വകാര്യ കിന്റർഗാര്‍ഡനുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പ്രൈവറ്റ് സ്‌കൂള്‍ ഓഫീസ് തീരുമാനിച്ചു.